മോദി റാലിക്ക് വരുമ്പോൾ കറുപ്പുള്ളതൊന്നും പാടില്ലെന്ന് പൊലീസ്

News18 Malayalam
Updated: January 1, 2019, 11:15 AM IST
മോദി റാലിക്ക് വരുമ്പോൾ കറുപ്പുള്ളതൊന്നും പാടില്ലെന്ന് പൊലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികളിൽ കറുപ്പ് നിറത്തിന് വിലക്കേർപ്പെടുത്തി പൊലീസ്. ഝാർഖണ്ഡ് പൊലീസാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പലാമു, ലത്തേഹാർ, ഗർഹ്വാ, ഛാത്ര അതോറിറ്റികൾക്കാണ് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചത്.

 

ജനുവരി അഞ്ചിന് നടക്കുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരകിക്കാനോ കൊണ്ടുവരാനോ അനുവദിക്കരുതെന്നാണ് കത്തിൽ പറയുന്നത്. കറുത്ത നിറത്തിലുള്ള പാന്റ്, ഷർട്ട്, കോട്ട്, ടൈ, ഷൂ, ബാഗ് എന്നിവ അനുവദിക്കില്ല. തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും കൊണ്ടുവരണമെന്നും നിർദേശിച്ചിട്ടുണ്ട്.

നേരത്തെ വാരണാസിയിൽ നടന്ന റാലികളിലും കറുപ്പ് നിറത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിലെ റാലി വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

First published: January 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading