• HOME
  • »
  • NEWS
  • »
  • india
  • »
  • ഇതുവരെ കണ്ട പിഴയൊന്നും പിഴയല്ല മന്നവാ; ഗതാഗത നിയമലംഘനത്തിന് രണ്ടുലക്ഷം പിഴ വിധിച്ച് ഡൽഹി

ഇതുവരെ കണ്ട പിഴയൊന്നും പിഴയല്ല മന്നവാ; ഗതാഗത നിയമലംഘനത്തിന് രണ്ടുലക്ഷം പിഴ വിധിച്ച് ഡൽഹി

രാജ്യത്ത് ഇതുവരെ ഈടാക്കിയ പിഴകളിൽ ഏറ്റവും ഉയർന്ന പിഴയാണ് ഇത്.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയത് ഉൾപ്പെടെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്തംബർ ഒന്നിനു പ്രാബല്യത്തിൽ വന്നിരുന്നു. അതിനുശേഷം ഗതാഗതനിയമ ലംഘനത്തിന് ഈടാക്കപ്പെടുന്ന തുകയാണ് വാർത്തയാകുന്നത്. ഏറ്റവും അവസാനമായി എത്തിയ വാർത്ത അനുസരിച്ച് ഇതുവരെയുള്ള ഗതാഗതനിയമലംഘന പിഴകളിൽ ഏറ്റവും ഉയർന്ന തുക രണ്ടുലക്ഷം രൂപയാണ്. ഡൽഹിയിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവർക്കാണ് ഇത്രയും ഭീമമായ തുക പിഴ വിധിച്ചത്. ട്രക്കിന്‍റെ ഉടമസ്ഥനും ഇദ്ദേഹം തന്നെയാണ്.

    രാജ്യത്ത് ഇതുവരെ ഈടാക്കിയ പിഴകളിൽ ഏറ്റവും ഉയർന്ന പിഴയാണ് ഇത്. കൃത്യമായ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അധികഭാരം കയറ്റി എന്നിവയടക്കമുള്ള കുറ്റങ്ങൾക്കാണ് പിഴ ഈടാക്കിയത്. ഹരിയാന രജിസ്ട്രേഷൻ നമ്പറുള്ള ട്രക്കിന് ബുധനാഴ്ച വൈകുന്നേരം ജിടി കർണാൽ റോഡിന് സമീപത്തു വെച്ചാണ് ഗതാഗതവകുപ്പിലെ എൻഫോഴ്സ്മെന്‍റ് വകുപ്പ് പിഴ ചുമത്തിയത്.

     



    പാലായിലെ ട്രെൻഡ് LDFന് അനുകൂലം; സഹതാപതരംഗം മാണി സി കാപ്പനോടാണെന്ന് വെള്ളാപ്പള്ളി

    സെപ്തംബർ ഒന്നിന് പുതുക്കിയ ഗതാഗതനിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം രാജ്യത്ത് ഈടാക്കുന്ന ഏറ്റവും ഉയർന്ന പിഴയാണ് ഇത്. നേരത്തെ, രാജസ്ഥാനിൽ നിന്നുള്ള ഒരു ട്രക്കിന് വ്യത്യസ്ത നിയമലംഘനങ്ങളിലായി 1.41 ലക്ഷം പിഴ ഈടാക്കിയിരുന്നു.

    വ്യത്യസ്ത നിയമലംഘനങ്ങളിൽ 2,00,500 രൂപയാണ് ഡൽഹിയിലെ ട്രക്ക് ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തത്, മലിനീകരണ പരിശോധന സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തത്, ഫിറ്റ്നസ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തത്, ഇൻഷുറൻസ് ഇല്ലാത്തത്, പെർമിറ്റ് ലംഘിച്ചത്, സീറ്റ് ബെൽറ്റ് ധരിക്കാത്തത് എന്നീ ഗതാഗതനിയമലംഘനങ്ങൾക്കാണ് 2,00,500 രൂപ പിഴ ഈടാക്കിയത്. പിഴ രോഹിണി കോടതിയിൽ വ്യാഴാഴ്ച അടച്ചു.

    First published: