• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാജ്പേയിയുടെ നില അതീവ ഗുരുതരം: പ്രധാനമന്ത്രി സന്ദർശിച്ചു

news18india
Updated: August 15, 2018, 11:29 PM IST
വാജ്പേയിയുടെ നില അതീവ ഗുരുതരം: പ്രധാനമന്ത്രി സന്ദർശിച്ചു
news18india
Updated: August 15, 2018, 11:29 PM IST
ന്യൂഡ‍ൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില രൂക്ഷമായതിനെ തുടർന്ന് ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെ സഹായത്തിലാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 7.15ന് ആശുപത്രിയിൽ എത്തി വാജ്പേയ് സന്ദർശിച്ചിരുന്നു. 50 മിനിട്ടോളം ആശുപത്രിയിൽ ചിലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.കഴിഞ്ഞ ഒൻപത് ആഴ്ചകളായി വാജ്പേയ് എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്‌പേയിയുടെ ഒരു വൃക്കമാത്രമാണ് പ്രവർത്തിച്ചിരുന്നത്.
First published: August 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍