നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മോദിയും ഷായും അധികാരത്തിന് വേണ്ടി 'പ്രത്യയശാസ്ത്രത്തെ മാറ്റി'; BJPക്കെതിരെ വാജ്പേയിയുടെ സഹോദര പുത്രി

  മോദിയും ഷായും അധികാരത്തിന് വേണ്ടി 'പ്രത്യയശാസ്ത്രത്തെ മാറ്റി'; BJPക്കെതിരെ വാജ്പേയിയുടെ സഹോദര പുത്രി

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ല രംഗത്ത്. അധികാരത്തിനുവേണ്ടിയുള്ള അത്യാർത്തിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ മാറ്റിമറിച്ച 'ഗുണ്ട'കളാണ് ഇരുവരുമെന്നും കരുണ ശുക്ല ആരോപിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 2014ലാണ് കരുണ ശുക്ല കോൺഗ്രസിൽ ചേർന്നത്.

   'അധികാരത്തിലെത്താൻ വേണ്ടി ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത ഇപ്പോഴത്തെ പ്രധാനമന്ത്രിയും രണ്ടര വർഷത്തോളം ഗുജറാത്ത് വിട്ടുനിൽക്കേണ്ടിവന്ന അന്നത്തെ ആഭ്യന്തരമന്ത്രിയും ഒക്കെയാണ് ബിജെപിയുടെ ഇന്നത്തെ വിഗ്രഹങ്ങൾ. ഇവർ ഗുണ്ടകളാണ്. ഇവർ രാജ്യത്തിന് വേണ്ടി ഒരിക്കലും നല്ലതുചെയ്യില്ല'- കരുണ ശുക്ല പറഞ്ഞു. ബിജെപിക്കെതിരായ തന്റെ വിമർശനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല. മറിച്ച് രാജ്യത്തിന്റെ പവിത്രതയും ജനാധിപത്യവും സംരക്ഷിക്കണമെന്നുള്ള ഉത്കണ്ഠ മാത്രമാണ് തനിക്കുള്ളത്. അടൽജിയെയും അദ്വാനിജിയെയും പോലുള്ളവരുടെ ആശയങ്ങളിൽ നിന്ന് ബിജെപി പിറകോട്ടുപോയെന്നും കരുണ ശുക്ല പറഞ്ഞു.

   32 വർഷം ബിജെപിയിൽ പ്രവർത്തിച്ചശേഷമാണ് ശുക്ല കോൺഗ്രസിൽ ചേർന്നത്. ബിജെപിയെയും ആർഎസ്എസിനെയും നേരിടുന്നതിന് പാർട്ടിപ്രവർത്തകർക്ക് പരിശീലനം നൽകേണ്ട ചുമതലയിലാണ് അവർ. സംഘപരിവാറിനെ 'ക്ഷീണിപ്പിക്കാൻ' ലക്ഷ്യമിട്ട് വിവിധ ജില്ലകലിൽ ശിൽപശാലകളും മറ്റും സംഘടിപ്പിച്ചുവരികയാണ്. 'ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ ആഖ്യാനമായി ദേശീയത ഇന്ന് മാറിയിരിക്കുന്നു. മോദിയും അമിത് ഷായും 'ഭാരത് മാതാകീ ജയ്, വന്ദേ മാതരം' എന്നിവ വിളിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ദേശീയപതാകയെക്കാൾ മുകളിലാണ് കാവിക്കൊടി. അവരുടെ പരാജയം മറച്ചുവയ്ക്കാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിൽ'- കരുണ ശുക്ല പറഞ്ഞു.

   First published:
   )}