HOME » NEWS » India » ATLEAST 29 DIED BUS FALLS INTO CANAL IN YAMUNA

യമുന എക്സ്പ്രസ് വേയിൽ വാഹനാപകടം; ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

news18
Updated: July 8, 2019, 8:50 AM IST
യമുന എക്സ്പ്രസ് വേയിൽ വാഹനാപകടം; ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
accident
  • News18
  • Last Updated: July 8, 2019, 8:50 AM IST
  • Share this:
ലക്നൗ: ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം. അനവധി പേർക്ക് പരുക്കേറ്റു. 44 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ലക്നൗവിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്നു ബസ്.

also read: പൊലീസുകാരിലെ മാനസിക സമ്മർദം; മാർഗനിർദേശങ്ങളുമായി ഡിജിപി

ബസ് 50 അടി താഴ്ചയിലേക്കാണ് മറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 29 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എക്സ്പ്രസ് വേയിലിടിച്ച് ബസ് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് പരുക്കേറ്റവർ പറയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
First published: July 8, 2019, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories