നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Bangladesh Violence | ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം മനഃപൂർവമുള്ള ഗൂഢാലോചനയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

    Bangladesh Violence | ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം മനഃപൂർവമുള്ള ഗൂഢാലോചനയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

    സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വൈകാതെ ഗൂഢാലോചന നടത്തിയ പ്രതികളെ പിടികൂടുമെന്നും മന്ത്രി

    News18 Malayalam

    News18 Malayalam

    • Share this:
      സുജിത് നാഥ്

      ബംഗ്ലാദേശിലെ (Bangladesh) ഹൈന്ദവ മതവിശ്വാസികൾക്കെതിരെ (Hindus)  അടുത്തിടെ നടന്ന അക്രമ സംഭവങ്ങൾ സാമുദായിക സംഘർഷമല്ലെന്നും രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സാമൻ ഖാൻ ( Home Minister Asaduzzaman Khan). ഈ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വൈകാതെ ഗൂഢാലോചന നടത്തിയ പ്രതികളെ പിടികൂടുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ഹീനമായ ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

      കഴിഞ്ഞ പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ ഉണ്ടായ ഏറ്റവും ക്രൂരമായ ആക്രമണത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കോമില നഗരത്തിലെ ദുർഗാപൂജ പന്തലിൽ വിശ്വാസികളുടെ വികാരം ഹനിക്കുന്ന സംഭവം നടക്കുന്നതിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ദൃശ്യങ്ങളാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചത്. കലാപകാരികൾ നിരവധി ഹൈന്ദവ മതസ്ഥാപനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ഹൈന്ദവ മതവിശ്വാസികളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. കലാപത്തെ തുടർന്ന് അധികൃതർ 71 കേസുകൾ ചുമത്തിയിട്ടുണ്ട്. പ്രതികളാണെന്ന് സംശയിക്കുന്ന 450 പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

      "ബംഗ്ലാദേശിൽ ദുർഗാപൂജയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. എല്ലാ ഉത്സവങ്ങളും ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിക്കുന്ന ബംഗ്ലാദേശിൽ ഇത്തരമൊരു സംഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല", ന്യൂസ് 18 നോട് സംസാരിക്കവെ ആഭ്യന്തരമന്ത്രി ഖാൻ പറഞ്ഞു. "അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് ബംഗ്ലാദേശിന്റെ പ്രതിച്ഛായ തകർക്കാൻ മനഃപൂർവമുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നാണ്. ഹീനമായ അക്രമത്തിന് ചുക്കാൻ പിടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രണ്ടു ദിവസത്തിനുള്ളിൽ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത കൈവരും", അദ്ദേഹം കൂട്ടിച്ചേർത്തു.

      സാമുദായിക സംഘർഷങ്ങൾ ബംഗ്ലാദേശിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഇസ്ലാം മതത്തെ ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള രാജ്യത്തിന്റെ ഭരണഘടന മതേതര തത്വങ്ങളെയും മുറുകെ പിടിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരും. ഭരണകക്ഷിയായ അവാമി ലീഗ് അക്രമത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും അവരുടെ സഖ്യകക്ഷിയായ ജമാഅത്ത് ഇ ഇസ്ലാമിയും ആണെന്ന് ആരോപിച്ചു.

      Also Read- Amarinder Singh| പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്, ബിജെപിയുമായി സഖ്യത്തിന് നിബന്ധന വെച്ചു

      ഈ ഘട്ടത്തിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നത് അനുചിതമാണെന്നും എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതുവരെ സംശയങ്ങളൊന്നും തള്ളിക്കളയുന്നില്ല എന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശിന്റെ വളർച്ച തടയണം എന്നാഗ്രഹിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നും അല്ലാതെ ഏതെങ്കിലും മതവിഭാഗത്തിൽപ്പെടുന്ന ആളുകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കിന്റെ സഹകരണവും അന്വേഷണത്തിൽ ബംഗ്ലാദേശ് സർക്കാർ തേടുന്നുണ്ട്. ഇത്തരം വിഷലിപ്തമായ പ്രചരണങ്ങളുടെ ഉറവിടം മിക്ക കേസുകളിലും അമേരിക്കയും ഇംഗ്ലണ്ടും ആണെന്നും ഖാൻ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇത് പൂർണമായും ബംഗ്ലാദേശിന്റെ ആഭ്യന്തര പ്രശ്നമാണ് എന്നായിരുന്നു ഖാന്റെ പ്രതികരണം.
      First published:
      )}