• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാവടിയിൽ തൊട്ടുവെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം


Updated: August 7, 2018, 6:24 PM IST
കാവടിയിൽ തൊട്ടുവെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം

Updated: August 7, 2018, 6:24 PM IST
ന്യൂഡൽഹി: കാവടിയിൽ തൊട്ടുവെന്നാരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ഡൽഹിയിൽ തീർത്ഥാടകരുടെ ക്രൂര മർദനം. പൊലീസിൽ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥികളെ മതവികാരം വ്രണപ്പെടുത്തിയത്തിന് എതിർ പരാതി നൽകുമെന്ന് കാട്ടി കാവടിശാല നടത്തിപ്പുകാരൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറയുന്നു.

വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിലാണ് മലയാളി വിദ്യാർത്ഥികൾ ക്രൂര മർദനത്തിന് ഇരയായത്. എ.എൽ.എസ് സിവിൽ സർവീസ് അക്കാദമിയിൽ പഠിക്കുന്ന
ആൽബിൻ സണ്ണി, അക്ഷയ് മോഹൻ പുസ്തകങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

ഹരിദ്വാറിലേക്ക് കാവടി പോകുന്നവർക്കായി നിർമിച്ച താൽക്കാലിക കേന്ദ്രത്തിന് അടുത്തെത്തിയപ്പോൾ കാവടി കുംഭത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് പത്തോളം പേർ അക്ഷയെ മർദിച്ചു. ഇതിനെ ചോദ്യം ചെയ്ത ആൽബിനും മർദനമേറ്റു.

പിന്നീട് പൊലീസ് എത്തിയാണ് മർദനം തടഞ്ഞത്. പരാതി നൽകാൻ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കാവടിശാലയുടെ സംഘാടകനെ വിളിപ്പിച്ചു. സംഭവത്തിൽ ക്ഷമ ചോദിച്ച ഇയാൾ വിദ്യാർഥികൾ പരാതിയിൽ ഉറച്ചു നിന്നാൽ മതവികാരം വ്രണപ്പെടുത്തിയതിന് എതിർപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറഞ്ഞു.
Loading...
 

 
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍