ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേരെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം നടന്നത്.
തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിൽ എന്ന് മുരളീധരൻ ആരോപിച്ചിരുന്നു. വണ്ടിയുടെ ചില്ലുകൾ തകർത്തു, പേർസണൽ സ്റ്റാഫിനെ ആക്രമിച്ചു, അതിനാൽ സന്ദർശനം ചുരുക്കിയതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. വടികളും കല്ലുകളുമായി ഒരു കൂട്ടം ആളുകൾ വാഹനത്തിന് നേരെ ഓടി വരുന്നതും ആക്രമിക്കുന്നതും വീഡിയിയോൽ കാണാം. അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.
You may also like:COVID 19 | സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു
മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധവുമായി കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം പോലും ആക്രമിക്കപ്പെടുകയാണെങ്കിൽ ബംഗാളിൽ ആരാണ് സുരക്ഷിതരായിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത അക്രമങ്ങളാണ് ബംഗാളിൽ നടക്കുന്നതെന്നും കുറ്റക്കാരെ നിയമത്തതിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം 14 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ഒരു ലക്ഷത്തോളം പേർ പാലായനം ചെയ്തതായും ബിജെപി നേതാവ് ജെപി നദ്ദ പറഞ്ഞു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് ദിവസമായി ജെപി നദ്ദ ബംഗാളിലാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.