തീവ്രവാദത്തിനെതിരെ ലോകനേതാക്കൾ ഒറ്റക്കെട്ടായി നിലകൊള്ളണം: പ്രധാനമന്ത്രി

news18india
Updated: June 8, 2019, 11:27 PM IST
തീവ്രവാദത്തിനെതിരെ ലോകനേതാക്കൾ ഒറ്റക്കെട്ടായി നിലകൊള്ളണം: പ്രധാനമന്ത്രി
  • Share this:
ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദമാണ് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് പാകിസ്ഥാനെ വിമർശിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാലിദ്വീപിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിയെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് ആദരിച്ചത്.

പ്രധാനമന്ത്രിയായി രണ്ടാമത് ചുമതല ഏറ്റശേഷം നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനമാണ് മാലിദ്വീപിലേത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മോദിയെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളി, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, സ്പീക്കര്‍ മുഹമ്മദ് നഷീദ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Also read: ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റിന് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക നേതാക്കൾ തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം. അയൽരാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിദേശനയത്തിന്‍റെ ഭാഗമായാണ് മാലി സന്ദര്‍ശനം. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേയ്ക്കുള്ള ഫെറി സര്‍വീസ് ഉള്‍പ്പെടെ നിരവധി വൻ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദ്വീപ് രാജ്യത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇന്ത്യ ഫണ്ട് അനുവദിക്കും. ഇതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പിടുന്നുണ്ട്.  മാലിദ്വീപിൽ നിന്നും നേരെ ശ്രീലങ്കയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതിന് കൂടിയാണ് സന്ദർശനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍