• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉമർ ഖാലിദിനെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്


Updated: August 14, 2018, 12:11 PM IST
ഉമർ ഖാലിദിനെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Updated: August 14, 2018, 12:11 PM IST
ന്യൂഡൽ‌ഹി: ജവഹര്‍ലാൽ നെഹ്‍റു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ചയാളെപ്പറ്റി വിവരം ലഭിച്ചതായി ഡൽഹി പൊലീസ്. വ്യത്യസ്ത സംഘങ്ങൾ രൂപീകരിച്ച് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അജ്ഞാതൻ ഉമർ‌ ഖാലിദിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചത്. ആക്രമണ ശ്രമത്തിനിടെ ഉമർ താഴെ വീണെങ്കിലും വെടിയേൽക്കാതെ രക്ഷപ്പെട്ടു. പാർലമെന്റിന് സമീപത്തെ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിന് മുന്നിലാണു സംഭവം.

യൂണൈറ്റഡ് എഗയിൻസ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉമർ ഖാലിദ്. അക്രമി ഓടിപ്പോയതായി സംഭവത്തിലെ ദൃക്‌സാക്ഷി വ്യക്തമാക്കി. വെള്ള ഷർട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിർക്കുകയായിരുന്നു. ഉമർ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നു.

 
First published: August 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍