സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തു; കൊൽക്കത്തയിലെ പോളണ്ടുകാരനായ വിദ്യാർത്ഥി രാജ്യം വിടണമെന്ന് അധികൃതർ

നേരത്തേ, സമരത്തെ അനുകൂലിച്ച ബംഗ്ലാദേശി വിദ്യാർത്ഥിയോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു

News18 Malayalam | news18-malayalam
Updated: March 1, 2020, 4:58 PM IST
സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തു; കൊൽക്കത്തയിലെ പോളണ്ടുകാരനായ വിദ്യാർത്ഥി രാജ്യം വിടണമെന്ന് അധികൃതർ
Jadavpur University
  • Share this:
കൊൽക്കത്ത: സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ രാജ്യം വിടണമെന്ന് ജാദവ്പൂർ സർവകലാശാലയിലെ പൊളിഷ് വിദ്യാർത്ഥിയോട് അധികൃതർ.

വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥിയും സിഎഎ വിരുദ്ധ സമരത്തെ അനുകലൂചിച്ചതിന്റെ പേരിൽ നടപടി നേരിട്ട സാഹചര്യത്തിലാണ് മറ്റൊരു വിദേശ വിദ്യാർത്ഥിയോടും കൂടി സമാന വിഷയത്തിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: Delhi Violence: കലാപകാരികൾ തീയിട്ട വീട്ടിൽനിന്ന് ആറ് അയൽക്കാരെ രക്ഷിച്ച യുവാവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

കാംപസിൽ നടന്ന സിഎഎ വിരുദ്ധ സമരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന്റെ പേരിലാണ് ബംഗ്ലാദേശി വിദ്യാർത്ഥിക്കെതിരെ എഫ്ആർആർഒ നടപടിയെടുത്തത്.

കംപാരിറ്റീവ് ലിറ്ററേച്ചറിന് പഠിക്കുന്ന പോളിഷ് വിദ്യാര‍്ത്ഥിക്കെതിരെയാണ് നടപടി. ഫെബ്രുവരി 22 ന് നടന്ന റാലിയാണ് വിദ്യാർത്ഥി പങ്കെടുത്തത്. നോട്ടീസ് ലഭിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ രാജ്യം വിടാനാണ് നിർദേശം. സ്റ്റുഡന്റ് വിസയിൽ എത്തിയ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നു.

നോട്ടീസ് ലഭിച്ചതോടെ ഈ വർഷം മൂന്നം സെമസ്റ്റർ പരീക്ഷയക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല. സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

വിശ്വഭാരതി സർവകലാശാലയിലെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റിലെ ബംഗ്ലാദേശി വിദ്യാർത്ഥിക്കാണ് നേരത്തേ നോട്ടീസ് ലഭിച്ചത്.
First published: March 1, 2020, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading