സുപ്രീം കോടതി ഭരണഘടനാ ധാര്‍മികതയ്ക്ക് പ്രാധാന്യം നൽകുന്നത് ശരിയല്ല: കെ.കെ. വേണുഗോപാൽ

news18india
Updated: December 10, 2018, 12:17 PM IST
സുപ്രീം കോടതി ഭരണഘടനാ ധാര്‍മികതയ്ക്ക് പ്രാധാന്യം നൽകുന്നത് ശരിയല്ല: കെ.കെ. വേണുഗോപാൽ
  • News18 India
  • Last Updated: December 10, 2018, 12:17 PM IST
  • Share this:
ന്യൂഡൽഹി : സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ.ശബരിമല വിധിയിലടക്കം സുപ്രീംകോടതി ഭരണഘടനാ ധാർമ്മികതയ്ക്കു പ്രാധാന്യം നൽകുന്നതിനെ എതിർത്താണ് മുതിർന്ന നിയമ ഉദ്യോഗസ്ഥൻ സുപ്രീം കോടതിക്കും ജഡ്ജിമാർക്കുമെതിരെ രംഗത്തെത്തിയത്.

Also Read-'കുടുംബസമേതം കന്നിപ്പറക്കൽ സർക്കാർ ചിലവിൽ'

ലോകത്ത് മറ്റേതൊരു മേൽക്കോടതിക്കും ലഭിക്കാത്ത വിശാലാധികാരമാണ് ഇന്ത്യയിലെ സുപ്രീം കോടതിക്കുള്ളത്. എന്നാല്‍ കോടതി ഭരണഘടനാ ധാർമ്മികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് അത്യന്തം അപകടകരമാണ്. അതെങ്ങോട്ടാണ് നമ്മളെ നയിക്കുക എന്നത് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ജെ ബി ദാദാചഞ്ചി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read- പെൺകുട്ടികൾക്ക് ചൊവ്വയിൽ പോകാം..ആൺകുട്ടികളുടെ കൂടെ സെൽഫി വേണ്ടെന്ന് കേരള പൊലീസ്

തീർത്തും വ്യക്തിപരമായ പരാമർശങ്ങളാണ് എന്നറിച്ചു കൊണ്ടായിരുന്നു എ ജിയുടെ പ്രതികരണം. തങ്ങൾക്കു മുന്നിലെത്തുന്ന വിഷയങ്ങളിൽ പൂർണ്ണനീതി നൽകുന്നതിനുള്ള അധികാരമാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീം കോടതിക്ക് നൽകുന്നത്. എന്നാൽ ഒരു പരിധിയുമില്ലാതെ അധികാരം ചുമത്തുന്ന കാമധേനുവായാണ് കോടതി വകുപ്പിനെ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല യുവതീപ്രവേശന വിധിയിൽ ജഡ്ജി ഇന്ദു മൽഹോത്ര മാത്രമാണ് വിശ്വാസത്തിന്റെ കാര്യത്തിൽ ഇടപെടാനാവില്ലെന്ന് അറിയിച്ചത്. മറ്റ് നാല് പേരും ഭരണഘടനാ ധാർമ്മികത കൂട്ട് പിടിച്ചെന്ന കാര്യവും അദ്ദേഹം പരാമർശിച്ചു. വ്യക്തിയുടെ വിഷയത്തിലാണെങ്കിൽ ഈ നിലപാട് ശരിയാണെന്നും എന്നാൽ വലിയൊരു ജനവിഭാഗത്തിന്റെ കാര്യത്തിലാണ് ഇടപെടലുണ്ടായത്.

സ്ത്രീകളെ 'സധൈര്യം മുന്നോട്ട്' നയിക്കാൻ മുഖ്യമന്ത്രി എത്തുന്നു

ഭരണഘടനാ ധാർമ്മികത വച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് ഒരാൾ പറയുമ്പോൾ മറ്റൊരാൾ എതിർക്കുന്നു. സുപ്രീം കോടതി ബഞ്ച് തന്നെ വ്യത്യസ്ത നിലപാടുകളെടുക്കുന്നത് അത്യന്തം അപകടകരമായ ആയുധമാണ്. ഇത് ഉപയോഗപ്പെടുത്തിയാൽ അത്യന്തം ഗുരുതരമായ മുറിവ് ഉണ്ടാകുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. ഇങ്ങനെ തുടർന്നാൽ സുപ്രീം കോടതി പാർലമെന്‍റിന്റെ മൂന്നാം സഭയാകുമെന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഭയം സത്യമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

First published: December 10, 2018, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading