നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kaziranga | വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട കാണ്ടാമൃഗക്കുഞ്ഞിന് അധികൃതര്‍ നല്‍കുന്നത് കുപ്പിപ്പാല്‍

  Kaziranga | വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട കാണ്ടാമൃഗക്കുഞ്ഞിന് അധികൃതര്‍ നല്‍കുന്നത് കുപ്പിപ്പാല്‍

  സാധാരണ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ ഇതിനെ ക്രമേണ മറ്റു കാണ്ടാമൃഗ കുഞ്ഞുങ്ങളുമായി കൂടിച്ചേർന്ന് വളരാൻ അനുവദിക്കുന്നതായിരിക്കും.

  News18

  News18

  • Share this:
   നിലോയ് ബട്ടാചെർജി

   വഴിതെറ്റിയ കാണ്ടാമൃഗത്തെക്കുറിച്ചുള്ള ഒരു സന്ദേശം അവരുടെ വയർലെസ് സെറ്റുകളിൽ മുഴങ്ങിയതോടെ സെന്റർ ഫോർ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ (CWRC) യിലെ രക്ഷാസംഘങ്ങൾ അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ കൊഹോറ റേഞ്ചിലുള്ള മിഹിമുഖിലേക്ക് കുതിച്ചു. ലോക പൈതൃക ദേശീയോദ്യാനത്തിലെ രക്ഷാധികാരികൾക്കും മൃഗസംരക്ഷണ സംഘങ്ങൾൾക്കും ഉറക്കമില്ലാത്ത രാത്രികളുടെയും രാപ്പകൽ നീളുന്ന ജാഗ്രതയുടെയും സമയമാണിത്. ഈ വർഷമാദ്യമുണ്ടായ വെള്ളപ്പൊക്കം വന്യജീവി സങ്കേതത്തിന്റെ 75 ശതമാനം ഭാഗവും വെള്ളത്തിനടിയിലാക്കി. പാർക്കിന്റെ 150 തന്ത്രപ്രധാനമായ ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്. വൈവിധ്യം കൊണ്ട് സമ്പന്നമായ ജന്തുജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാസിരംഗയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഗാർഡുകളുടെ 226 ക്യാമ്പുകൾ ഉണ്ട്.

   അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം 10 ദിവസം പ്രായമുള്ള കാണ്ടാമൃഗത്തെ അമ്മയിൽ നിന്ന് വേർപെടുത്തി. ഈ പാർക്കിൽ ഏകദേശം 2,400 കാണ്ടാമൃഗങ്ങൾ വസിക്കുന്നുണ്ട്. ഈ സമ്മർദ്ദമേറിയ സമയങ്ങളിൽ ആക്രമണകാരികളായതിനാൽ അമ്മ കാണ്ടാമൃഗത്തില്‍ നിന്നും കുഞ്ഞിനെ അകറ്റി നിര്‍ത്തുന്നതാണ്‌ എല്ലായ്പ്പോഴും സുരക്ഷിതമെന്ന് അധികൃതർ പറയുന്നു.

   ഈ വർഷം വെള്ളപ്പൊക്കത്തിൽ ഒമ്പത് മൃഗങ്ങൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിക്കുന്നു, അതിൽ അഞ്ച് ഹോഗ് ഡിയറുകള്‍ (ഒരുതരം മാൻ) NH37 ൽ അമിതവേഗത്തിൽ വന്ന വാഹനങ്ങൾ തട്ടി കൊല്ലപ്പെട്ടപ്പോള്‍ രണ്ട് സ്വാമ്പ് ഡിയറുകള്‍ മുങ്ങിച്ചാവുകയും, രണ്ടെണ്ണം വേട്ടയാടപ്പെടുകയും ചെയ്തു. അവസാനം പ്രസിദ്ധീകരിച്ച വാര്‍ത്താ ബുള്ളറ്റിൻ അനുസരിച്ച്, പാർക്കിലെ വെള്ളം കുറയുന്നുണ്ട്.

   പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ച് സംസാരിക്കുകയും ഈ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ഭീഷണി നേരിടാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.


   രക്ഷാസംഘം മണിക്കൂറുകളോളം അമ്മയെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, പ്രളയബാധിത പ്രദേശത്ത് നിന്ന് കാണ്ടാമൃഗക്കുഞ്ഞിനെ മാറ്റി സിഡബ്ല്യുആർസിയിലേക്ക് കൊണ്ടുപോകാമെന്ന് അവര്‍ തീരുമാനിച്ചു. അതീവ ശ്രദ്ധയോടെ, കാണ്ടാമൃഗത്തെ വാഹനത്തിലേക്ക് മാറ്റി പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

   സിഡബ്ല്യുആർസി റിപ്പോർട്ട് അനുസരിച്ച് കാണ്ടാമൃഗക്കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഒരു വലിയ ഫീഡിങ് ബോട്ടിലിൽ പാല്‍ നൽകുന്നുണ്ടെന്നും പറയുന്നു. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് മാനസിക സമ്മർദ്ദത്തിലായ കുഞ്ഞ് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുറച്ച് ദിവസമെടുക്കും. ഇത് സാധാരണ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ ഇതിനെ ക്രമേണ മറ്റു കാണ്ടാമൃഗ കുഞ്ഞുങ്ങളുമായി കൂടിച്ചേർന്ന് വളരാൻ അനുവദിക്കുന്നതായിരിക്കും. ഈ സമയത്ത്, കേന്ദ്രത്തിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അനാഥരായ നാല് കാണ്ടാമൃഗ കുഞ്ഞുങ്ങളുണ്ട്. ഈ കാണ്ടാമൃഗ കുഞ്ഞുങ്ങളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിലേക്ക് തുറന്നു വിടുന്നതിനു മുമ്പ് കേന്ദ്രം രണ്ടോ രണ്ടര വർഷമോ സൂക്ഷിക്കുന്നു.

   കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും വെള്ളപ്പൊക്കത്തിൽ രണ്ട് വർഷം മുമ്പ് രക്ഷപ്പെടുത്തിയ മൂന്ന് കാണ്ടാമൃഗങ്ങളെ ഈ വർഷം ഏപ്രിലിൽ മാനസ് ടൈഗർ റിസർവിലേക്ക് മാറ്റി. ഈ കുഞ്ഞുങ്ങൾ എങ്ങോട്ടെങ്കിലും നീങ്ങുന്നതിനുമുമ്പ് രണ്ട് വർഷത്തേക്ക് പുനരധിവാസത്തിന്റെ പ്രോട്ടോക്കോൾ നടത്തിയിരുന്നു.

   അസം വേൾഡ് ഹെറിറ്റേജ് കാസിരംഗ ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ പൻബാരിയിലെ ബോർജുരിയിലാണ് ഇന്ത്യയിലെ ഏക വന്യജീവി പുനരധിവാസ, സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ വന്യജീവി സംബന്ധമായ അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും ഇത്തരത്തില്‍ പ്രളയസമയത്ത് അസം വനം വകുപ്പിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമായി 2002 ൽ സ്ഥാപിതമായ വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) ആണ് സിഡബ്ല്യുആർസിയെ നിയന്ത്രിക്കുന്നത്. കൂടാതെ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ (ഐഎഫ്‌എഡബ്ല്യു) ഫണ്ട് നൽകുകയും ചെയ്യുന്നു. പുനരധിവാസ, സംരക്ഷണ കേന്ദ്രത്തിന് 250 ഇനം ജീവികളെ പരിപാലിക്കുന്നതിനുള്ള സവിശേഷമായ പ്രത്യേകതയുണ്ട്. ഇത് ആഗോളതലത്തിൽ അവ നൽകുന്ന സേവനങ്ങൾക്ക് വേറിട്ടുനിൽക്കുന്നു.

   2020 ജൂലൈ വരെ 6,197 മൃഗങ്ങളെ CWRC രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 64 ശതമാനം ജീവികളെ വനത്തിലേക്ക് അയച്ചിട്ടുണ്ട്. ഒന്നുകിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയതോ, റോഡപകടങ്ങളിൽ പരിക്കേറ്റതോ ആളുകൾ പരിക്കേല്പ്പിച്ചതോ ആയ മൃഗങ്ങളാണിവ. വനംവകുപ്പ് കണ്ടുകെട്ടിയവ, ആളുകൾ രക്ഷിച്ച് വനവകുപ്പിന് കൈമാറിയവ, മൃഗക്കൂട്ടം ഉപേക്ഷിച്ചുപോയവ, കെണിയില്‍ കുടുങ്ങിയതോ ആയ മൃഗങ്ങളും ഇതിൽപ്പെടുന്നു.

   ബാംബൂ റാറ്റ്, ബാഗര്‍, ടോഡി ക്യാറ്റ്, ബംഗാല്‍ ഫ്ലോറിയന്‍ തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനങ്ങളെ സംരക്ഷിക്കുന്നതില്‍ സിഡബ്ല്യുആർസിക്ക് അതുല്യമായ പ്രശസ്തി ഉണ്ട്. ഇന്ത്യയിലെ പരിക്കേറ്റതും അനാഥവുമായ വന്യമൃഗങ്ങളെ ചികിത്സിക്കുകയോ അവയ്ക്കുവേണ്ടി ശബ്ദം ഉയർത്തുകയോ ചെയ്യുന്നത് കാസിരംഗയിലെ സിഡബ്ല്യുആർസി മാത്രമാണ്. യഥാസമയം അവയെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യുന്നു. വന്യജീവി രക്ഷാപ്രവർത്തന മേഖലയിലെ അനുഭവത്തിലൂടെ കേന്ദ്രം എട്ടിലധികം വന്യജീവികളുടെ പുനരധിവാസത്തിനുള്ള പ്രോട്ടോക്കോളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുന്നൂറിലധികം മൃഗഡോക്ടർമാരെ പരിശീലിപ്പിക്കുകയും മൃഗങ്ങളെ തിരികെ കാട്ടിലേക്ക് തിരിച്ചു വിട്ടുകൊണ്ടാണ് പാർക്ക് അധികൃതർ തങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണം പ്രദർശിപ്പിക്കുകയും ചെയ്തത്. 12 മൃഗസംരക്ഷകർ, രണ്ട് ഡോക്ടർമാർ, ഒരു ബയോളജിസ്റ്റ്, ഒരു കമ്മ്യൂണിക്കേഷൻ ഓഫീസർ എന്നിവരാണു കേന്ദ്രത്തിലുള്ളത്.

   കാസിരംഗ ദേശീയോദ്യാനം ഇന്ത്യയിലെ അസം സംസ്ഥാനത്തിലെ ഗോലഘട്ട്, കാർബി ആംഗ്ലോംഗ്, നാഗോൺ ജില്ലകളിലെ ഒരു ദേശീയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവുമുള്ള ഈ സങ്കേതം ഒരു ലോക പൈതൃക (വേള്‍ഡ് ഹെറിറ്റേജ്) ഉദ്യാനമാണ്. 2018 മാർച്ചിൽ നടന്ന സെൻസസ് പ്രകാരം അസം സർക്കാരിന്റെ വനംവകുപ്പും ചില അംഗീകൃത വന്യജീവി സന്നദ്ധസംഘടനകളും ചേർന്ന് നടത്തിയ കണക്കനുസരിച്ച് കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം 2,413 ആണ്. ഇതിൽ 1,641 മുതിർന്ന കാണ്ടാമൃഗങ്ങൾ (642 ആണ്‍, 793 പെണ്‍, 206 ലിംഗം നിര്‍ണ്ണയിക്കാത്ത കാണ്ടാമൃഗങ്ങള്‍) ഉൾപ്പെടുന്നു.
   Published by:Sarath Mohanan
   First published:
   )}