• HOME
  • »
  • NEWS
  • »
  • india
  • »
  • Quarry Accident| കർണാടക ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി ദുരന്തം: ആറു മരണമെന്ന് സംശയം; ഒട്ടേറപേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

Quarry Accident| കർണാടക ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി ദുരന്തം: ആറു മരണമെന്ന് സംശയം; ഒട്ടേറപേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

അപകട സമയത്ത് ക്വാറിയിൽ ഇരുപത്തഞ്ചോളം തൊഴിലാളികളുണ്ടായിരുന്നതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളി നൂറുദ്ദീൻ പറഞ്ഞു. അപകടത്തിൽ നിരവധി പേരെ കാണാതായതായും അദ്ദേഹം വെളിപ്പെടുത്തി.

  • Share this:
    കർണാടക (Karnataka) ഗുണ്ടൽപേട്ടിലെ (gundlupet) ക്വാറി അപകടത്തിൽ നിരവധി പേർ മരിച്ചതായി സംശയം. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഗുണ്ടൽപേട്ടിന് സമീപമുള്ള ഗുമ്മകല്ലുഗുഡ്ഡ (Gummakallugudda) കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ഈ സമയം 17 പേർ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. ഏഴുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. അതേസമയം, എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു.

    Also Read- Manipur Election 2022 : മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുക ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലെ വോട്ടർ‌മാർ

    കർണാടക ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ടിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആറു തൊഴിലാളികളെ ചാമരാജ് നഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ്, റവന്യൂ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ബാക്കിയുള്ള തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനങ്ങളാരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു ദൗത്യം.



    അപകട സമയത്ത് ക്വാറിയിൽ ഇരുപത്തഞ്ചോളം തൊഴിലാളികളുണ്ടായിരുന്നതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളി നൂറുദ്ദീൻ പറഞ്ഞു. അപകടത്തിൽ നിരവധി പേരെ കാണാതായതായും അദ്ദേഹം വെളിപ്പെടുത്തി. രക്ഷാപ്രവർത്തന മേറ്റെടുത്ത ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രാത്രി വൈകിയും മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.

    Also Read- Petrol Diesel Price| അടുത്ത ആഴ്ച ഇന്ധന വില 12 രൂപ വരെ കൂടിയേക്കും; ക്രൂഡോയിൽ വില 118 ഡോളർ കടന്നു

    വലിയ പാറക്കഷണങ്ങൾ വീണ് തകർന്ന ടിപ്പർ ലോറികളും ട്രാക്ടറും ഹിറ്റാച്ചിയുമടക്കമുള്ള വാഹനങ്ങളും മണ്ണിനടിയിലുണ്ട്. മാടഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്വാറി, വയനാട് മുത്തങ്ങ സ്വദേശി ഹക്കീം മൂന്നു കൊല്ലമായി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. സംഭവത്തിൽ മൈനിംഗ് മാനേജർ അറസ്റ്റിലായിട്ടുണ്ടെന്നും കരാറുകാരടക്കം കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ കേസെടുക്കുമെന്നും ചാമരാജ് എസ് പി ശിവകുമാർ വ്യക്തമാക്കി
    Published by:Rajesh V
    First published: