HOME » NEWS » India » AUTO DRIVER OFFERING FREE TRAVEL TO THE HOSPITAL FOR PEOPLE SEEKING EMERGENCY MEDICAL HELP GH

അടിയന്തര വൈദ്യ സഹായം തേടുന്ന ആളുകൾക്ക് ആശുപത്രിയിലേയ്ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർ

അടിയന്തര വൈദ്യ സഹായം തേടുന്ന ആർക്കും താൻ സവാരി വാഗ്ദാനം ചെയ്യുമെന്ന് രവി പറയുന്നു

News18 Malayalam | news18-malayalam
Updated: April 24, 2021, 2:24 PM IST
അടിയന്തര വൈദ്യ സഹായം തേടുന്ന ആളുകൾക്ക് ആശുപത്രിയിലേയ്ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർ
Ravi_Agarwal
  • Share this:
രാജ്യത്ത് ദിനംപ്രതി കോവിഡ് 19 കേസുകൾ വർദ്ധിച്ച് വരുന്നതിനിടയിലും മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകുന്ന സുമനസ്സുകൾ ഉണ്ടെന്നതിന് തെളിവാണ് റാഞ്ചിയിലെ ഈ ഓട്ടോ ഡ്രൈവർ. അടിയന്തര വൈദ്യ സഹായം തേടുന്ന ആളുകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന രവി അഗർവാൾ എന്ന ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

കോവിഡ്-19 പകർച്ചവ്യാധി കാരണം മറ്റ് മിക്ക ഓട്ടോ ഡ്രൈവർമാരും രോഗികളെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും ഓട്ടോയിൽ കയറാനോ ആശുപത്രികളിലേക്ക് കൊണ്ടുപോകാനോ വിസമ്മതിക്കുന്ന സമയത്താണ് ഓട്ടോ ഡ്രൈവറായ രവി ആശുപത്രികളിൽ പോകേണ്ട ആളുകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. ഏപ്രിൽ 15 മുതൽ താൻ ഈ സർവീസ് നടത്തുന്നുണ്ടെന്ന് അഗർവാൾ പറയുന്നു.

Also Read- പ്രതിസന്ധി കാലത്തെ പ്രതീക്ഷകൾ; ഒരു രൂപയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകി വ്യവസായി

കഴിഞ്ഞ ദിവസം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) പോകേണ്ട ഒരു സ്ത്രീ ഓട്ടോ വിളിക്കാൻ എത്തി. എന്നാൽ ഒരു ഓട്ടോ ഡ്രൈവറും കോവിഡിനെ ഭയന്ന് ആ സ്ത്രീയെ ഓട്ടോയിൽ കയറ്റാൻ തയ്യാറായില്ല. ആവശ്യപ്പെടുന്ന പണം നൽകാൻ അവർ തയ്യാറായിരുന്നു. എന്നിട്ടും ആരും അവരെ ഓട്ടോയിൽ കയറ്റാൻ തയ്യാറായില്ല. എന്നാൽ അവരെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെ ട്രോമാ സെന്ററിന് സമീപം ഇറക്കിയത് രവി അഗർവാൾ എന്ന ഈ ഓട്ടോ ഡ്രൈവറാണ്. അവർ ഒരു കോവിഡ് രോഗിയാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ അവർ വാഗ്ദാനം ചെയ്ത പണം താൻ സ്വീകരിച്ചില്ലെന്നും രവി പറഞ്ഞു. തിരികെ മടങ്ങുന്ന വഴി അവരെപ്പോലുള്ള നിരവധി ആളുകൾക്ക് ഗതാഗത സേവനങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയെന്നും എല്ലാവർക്കും കോവിഡിനെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ എമർജൻസി നേരിടുന്ന ആളുകൾക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നതിനായി ഒരു 'കാമ്പെയ്‌ൻ' താൻ ആരംഭിച്ചതായും കൂടുതൽ ആളുകൾക്ക് തന്നിലേയ്ക്ക് എത്തിച്ചേരാൻ തന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് രവിയ്ക്ക് നിരവധി കോളുകൾ ലഭിക്കാൻ തുടങ്ങി. എന്നാൽ തനിയ്ക്ക് ചില ആശുപത്രികളുമായി ബന്ധമുണ്ടെന്നാണ് ചിലർ കരുതുന്നത്. ആശുപത്രിയിലെ കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതയെക്കുറിച്ച് വരെ ചിലർ വിളിച്ച് ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച ആളുകളിൽ നിന്നും തനിക്ക് കോളുകൾ ലഭിക്കുന്നുണ്ടെന്നും അവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും ഇല്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, തന്റെ സേവനങ്ങൾ കോവിഡ് രോഗികൾക്ക് മാത്രമായി പരിമിതപ്പെടുന്നില്ലെന്നും അഗർവാൾ വ്യക്തമാക്കുന്നു. അടിയന്തര വൈദ്യ സഹായം തേടുന്ന ആർക്കും താൻ സവാരി വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സൗജന്യ യാത്രകൾക്കുള്ള ഇന്ധനച്ചെലവ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ, രോഗികളെ ആശുപത്രികളിലാക്കി മടങ്ങുമ്പോൾ ലഭിക്കുന്ന യാത്രക്കാരിൽ നിന്ന് പണം ഈടാക്കാറുണ്ടെന്ന് രവി മറുപടി നൽകി. ഇന്നുവരെ 16 പേർക്കെങ്കിലും താൻ ഈ സേവനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിനന്ദനാർഹമായ അഭിപ്രായങ്ങൾ രവിയുമായി പങ്കിട്ടിട്ടുണ്ട്. അദ്ദേഹത്തെ സഹായിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ചിലർ അദ്ദേഹത്തിന്റെ ബാങ്ക് വിശദാംശങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Keywords: Ranchi, Auto Driver, Coronavirus, Covid 19, റാഞ്ചി, ഓട്ടോ ഡ്രൈവർ, കൊറോണ വൈറസ്, കോവിഡ് 19
Published by: Anuraj GR
First published: April 24, 2021, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories