നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഓട്ടോയിൽ മറന്നു വച്ച 75,000 രൂപയും സ്വർണ്ണാഭരണങ്ങളും ഉടമസ്ഥനെ ഏൽപ്പിച്ച് ഡ്രൈവർ

    ഓട്ടോയിൽ മറന്നു വച്ച 75,000 രൂപയും സ്വർണ്ണാഭരണങ്ങളും ഉടമസ്ഥനെ ഏൽപ്പിച്ച് ഡ്രൈവർ

    ബാഗിൽ സ്വർണ്ണാഭരണങ്ങൾ, 75000 രൂപ, വസ്ത്രങ്ങൾ എന്നിവയാണ് മറന്നുവച്ചത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      പൊതുഗതാഗത സംവിധാനങ്ങളിൽ (public transport) നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മറക്കുന്നത് ഏവരുടെയും പേടിസ്വപ്നമാണ്. ഇത് ഒരു വലിയ തുക വരുന്ന പണമോ ആഭരണങ്ങളോ ആണെങ്കിൽ, മിക്ക കേസുകളിലും, നഷ്‌ടമായതിനെ വീണ്ടെടുക്കുമെന്ന പ്രതീക്ഷ ഏതാണ്ട് ശൂന്യമാണ്. സത്യസന്ധത എന്നത് സമൂഹത്തിൽ അപൂർവമായ ഒരു സ്വഭാവമായും മാറിയ സാഹചര്യത്തിൽ ആഗ്രയിലെ ഒരു ഓട്ടോ ഡ്രൈവറുടെ നിസ്വാർത്ഥ പ്രവൃത്തി ഇന്റർനെറ്റിൽ കയ്യടി നേടുകയാണ്.

      റിക്ഷാ ഡ്രൈവറായ വിനോദ് യാദവ് ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷന്റെ ഗേറ്റിൽ സ്വർണാഭരണങ്ങളും പണവുമുള്ള ട്രോളി ബാഗ് കണ്ട് സർക്കാർ റെയിൽവേ പോലീസിൽ (ജിആർപി) റിപ്പോർട്ട് ചെയ്തു. ബാഗിൽ സ്വർണ്ണ വളകൾ, ഒരു മോതിരം, ഒരു ജോടി കൊലുസ്സ്, 75000 രൂപ, വസ്ത്രങ്ങൾ എന്നിവ ഉണ്ടായിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിനോദ് ആളില്ലാത്ത ബാഗ് കാണുകയും ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കുകയും ചെയ്‌തതായി ആഗ്ര കാന്റ് പോലീസ് സ്‌റ്റേഷനിലെ ജിആർപി സബ് ഇൻസ്‌പെക്ടർ സുശീൽ കുമാർ പറഞ്ഞു.

      ഹത്രാസ് ജില്ലയിലെ മുർസനിൽ താമസിക്കുന്ന ബിരി സിങ്ങിന്റെ പേരിലാണ് ബാഗ് കണ്ടെത്തിയത്. ഭോപ്പാലിൽ നിന്ന് ശ്രീധാം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ കയറിയ അദ്ദേഹം ആഗ്ര കാന്റിൽ ഇറങ്ങിയെന്നാണ് റിപ്പോർട്ട്. ബാഗിൽ നിന്ന് കണ്ടെത്തിയ കോൺടാക്റ്റ് വിശദാംശങ്ങളിലൂടെ ബിരിയെ തിരിച്ചറിഞ്ഞു, ശേഷം വസ്തുക്കൾ തിരികെ നൽകാൻ സ്റ്റേഷനിലേക്ക് വിളിച്ചു. ബിരിയുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടിരുന്നു, അവർ വിവരം അറിയിച്ച്‌ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ബാഗ് ബിരിക്ക് കൈമാറി. അദ്ദേഹം ഡ്രൈവർക്കും പോലീസിനും നന്ദി പറഞ്ഞു.

      വിനോദ് വർഷങ്ങളായി സ്റ്റേഷനു സമീപം ജോലി ചെയ്യുന്നയാളാണ്, ബാഗ് അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ”യാത്രക്കാരന്റെ ട്രോളി ബാഗ് തിരികെ നൽകിയപ്പോൾ എനിക്ക് മനസ്സിന് നല്ല സുഖം തോന്നി. മുൻകാലങ്ങളിലും, യാത്രക്കാർ തങ്ങളുടെ സാധനങ്ങൾ മറന്നുവയ്ക്കുകയും റിക്ഷാ ഡ്രൈവർമാർ അവ സുരക്ഷിതമായി യാത്രക്കാർക്ക് തിരികെ നൽകുകയും ചെയ്തിരുന്നു,” അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

      ബിരിയും ഒരേസമയം ആശ്വസിക്കുകയും ഞെട്ടുകയും ചെയ്തു. വിനോദിന്റെയും ജിആർപി ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഒന്നും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യാതെ തന്നെ ഒരു വലിയ തുക പണവും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് തിരികെ ലഭിച്ചു എന്ന ആശ്വാസത്തിലാണ്‌ ഇദ്ദേഹം.

      Summary: An autorickshaw driver returned a bag full of gold and cash to its rightful owner after spotting it at Agra Cantt Railway Station. The bag had golden bangles, a ring, a pair of anklets, Rs 75000, and clothes
      Published by:user_57
      First published: