• HOME
 • »
 • NEWS
 • »
 • india
 • »
 • Karnataka CM | 34000 ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം; കൂടുതല്‍ ഗോശാലകള്‍; കര്‍ണാടക മുഖ്യമന്ത്രിയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ

Karnataka CM | 34000 ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം; കൂടുതല്‍ ഗോശാലകള്‍; കര്‍ണാടക മുഖ്യമന്ത്രിയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്നത് 2018ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു

Image : ANI

Image : ANI

 • Share this:
  കര്‍ണാടക (Karnataka) സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് (Hindu Temples) സ്വയംഭരണാവകാശം (Autonomy) നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വെള്ളിയാഴ്ച അവതരിപ്പിച്ച, തന്റെ ആദ്യ ബജറ്റിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പ്രത്യയശാസ്ത്ര പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി, ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി കുന്നുകളിൽ വിശ്വാസികള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും സംസ്ഥാനത്ത് ഗോശാലകള്‍ വികസിപ്പിക്കുന്നതിനും തീരുമാനിച്ചതായും ബൊമ്മൈ അറിയിച്ചു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്നത് 2018ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കര്‍ണാടക അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നതും ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നടപടിയുടെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

  ''ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കണമെന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്. ഭക്തരുടെ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. വികസന പ്രവര്‍ത്തനങ്ങളുടെ വിവേചനാധികാരം ക്ഷേത്രങ്ങളെ ഏല്‍പ്പിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും,'' വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തില്‍ ബൊമ്മൈ പറഞ്ഞു.

  Also read- Quarry Accident| കര്‍ണാടക ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വാറി ദുരന്തം; 3 പേരുടെ മൃതദേഹം കണ്ടെത്തി

  ഡിസംബറില്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് ബൊമ്മൈ ബിജെപി നേതാക്കള്‍ക്കും കേഡര്‍മാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം. എന്നാല്‍ അന്ന് ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷത്ത് നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഇതിനെ ചരിത്രപരമായ മണ്ടത്തരമെന്നായിരുന്നു വിശേഷിപ്പിച്ചത്.

  ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നത് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) ഒരു പദ്ധതി കൂടിയാണ്. കൂടാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നാഗ്പൂരിലെ രേഷിംബാഗില്‍ നടത്തിയ വാര്‍ഷിക വിജയദശമി പ്രസംഗത്തില്‍ ക്ഷേത്രങ്ങളുടെ നിയന്ത്രണം ഹിന്ദുക്കള്‍ക്ക് നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് ബൊമ്മൈയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. 'ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന്' അന്ന് ഭഗവത് പറഞ്ഞിരുന്നു.

  Also read- Meerut Train Fire | ട്രെയിനിൽ തീപിടിത്തം; ബോഗികൾ തള്ളിമാറ്റി യാത്രക്കാർ; എല്ലാവരും സുരക്ഷിതരെന്ന് റെയിൽവേ

  നിലവില്‍ കര്‍ണ്ണാടകയിലെ 34,563 ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ഹിന്ദു മതസ്ഥാപനങ്ങളും, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകളും, മുസരി വകുപ്പുകളും ചേർന്നാണ്. ക്ഷേത്രങ്ങളുടെ ഭരണം, വികസനം, പുനരുദ്ധാരണം, നിര്‍മ്മാണം എന്നിവയുടെ ചുമതല കര്‍ണാടകയിലെ മുസരി വകുപ്പിനാണ്. ക്ഷേത്രത്തിലെ പൂജാരികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുക, ക്ഷേത്ര ബജറ്റ് അംഗീകരിക്കുക, വസ്തുവകകള്‍ പരിപാലിക്കുക, ഓഡിറ്റുകള്‍ നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നടത്തുന്നത് ഈ വകുപ്പാണ്.

  വകുപ്പിന് കീഴിലുള്ള 34,563 ക്ഷേത്രങ്ങളില്‍ 207 എണ്ണം 'എ' വിഭാഗത്തിലാണ്. ഈ ക്ഷേത്രങ്ങളിലെ വാര്‍ഷിക വരുമാനം 25 ലക്ഷം രൂപയില്‍ കൂടുതലാണ്. 5 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വരുമാനമുള്ള 139 ക്ഷേത്രങ്ങള്‍ 'ബി' വിഭാഗത്തിലും, 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 34,217 ക്ഷേത്രങ്ങള്‍ 'സി' വിഭാഗത്തിലുമാണ്.
  Published by:Naveen
  First published: