നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Accident| അമിതവേഗതിയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു; 2 കുട്ടികളടക്കം 10 പേർ മരിച്ചു

  Accident| അമിതവേഗതിയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു; 2 കുട്ടികളടക്കം 10 പേർ മരിച്ചു

  അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

  (image: Facebook/Alok Das)

  (image: Facebook/Alok Das)

  • Share this:
   അസം: അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ (Accident) പത്ത് പേർ കൊല്ലപ്പെട്ടു(autorickshaw collides head-on with speeding truck). മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. അസമിലെ (Assam)കരിംഖഞ്ച് ജില്ലയിലാണ് അപകടമുണ്ടായത്.

   കരിംഖഞ്ചിലെ അസം-ത്രിപുര അതിർത്തിയിൽ ദേശീയപാത എട്ടിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഛത്ത് പൂജ കഴിഞ്ഞ് മടങ്ങി വരുന്നവരാണ് അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ ട്രക്കും ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

   ഒമ്പത് പേർ അപകട സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളും അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. ലോംഗെ ടീ എസ്റ്റേറ്റിലുള്ളവരാണ് എല്ലാവരും.

   ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് വിവരം. ഛാത്ത് പൂജ കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങി വരികയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് എതിർ ദിശയിൽ നിന്നാണ് ട്രക്ക് എത്തിയത്.

   മരിച്ചവരുടെ മൃതദേഹങ്ങൾ കരിംഖഞ്ച് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.

   Also Read-Accident| രാജസ്ഥാനിൽ ട്രക്കുമായി ബസ്​ കൂട്ടിയിടിച്ച്​ തീപിടിച്ചു; 8 പേർ മരിച്ചു; 23 പേർക്ക് പരിക്ക്

   ട്രക്ക് ഡ്രൈവർ അമിതവേഗതയിലായിരുന്നതിനാൽ എതിർവശത്ത് നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കാതിരിക്കാൻ വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

   Also Read-ആഢംബര കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ചു; ഒരു മരണം, 9 പേർക്ക് പരിക്ക്

   പത്ത് പേർ മരിച്ച അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബി ശർമ നടുക്കം രേഖപ്പെടുത്തി. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.


   അസമിലുണ്ടായ 6,737 റോഡപകടങ്ങളിൽ 2,813 പേർ മരിച്ചെന്നാണ് 2020 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ കൂടുതൽ റോഡപകടങ്ങൾക്കും കാരണം അമിതവേഗതയാണ്. 2,530 പേർക്ക് പരിക്കേൽക്കുകയും 1,377 പേർ മരിക്കുകയും ചെയ്ത 3,293 വാഹനാപകടങ്ങളിൽ അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}