ഇന്റർഫേസ് /വാർത്ത /India / ബൈക്ക് ടാക്സികൾക്കെതിരെ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ; രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകൾ പണിമുടക്കും

ബൈക്ക് ടാക്സികൾക്കെതിരെ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർ; രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകൾ പണിമുടക്കും

സമരത്തിന്റെ ഭാ​ഗമായി ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാർ മാർച്ച് നടത്തും

സമരത്തിന്റെ ഭാ​ഗമായി ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാർ മാർച്ച് നടത്തും

സമരത്തിന്റെ ഭാ​ഗമായി ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാർ മാർച്ച് നടത്തും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Bangalore [Bangalore]
  • Share this:

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബൈക്ക് ടാക്സികൾക്കെതിരെ പ്രതിഷേധിച്ച് ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്കിൽ. ഞായറാഴ്ച അർദ്ധരാത്രി മുതൽ തിങ്കളാഴ്ച അർദ്ധരാത്രി വരെ രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ആദർശ് ഓട്ടോ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് എം മഞ്ജുനാഥ് പറഞ്ഞു. ബം​ഗളൂരുവിൽ ഏറ്റവുമധികം ഓട്ടോറിക്ഷാ ഡ്രൈവർമാർ അംഗങ്ങളായുള്ള യൂണിയനാണിത്.

സമരത്തിന്റെ ഭാ​ഗമായി ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാർ മാർച്ച് നടത്തും. ഞായറാഴ്ച അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂർ നേരത്തേക്കാണ് പണിമുടക്ക്. നഗരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾ അനധികൃതമായി ഓടുന്നതിനെതിരെയാണ് തങ്ങളുടെ സമരമെന്ന് മഞ്ജുനാഥ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഓട്ടോ ഡ്രൈവർമാർ പറയുന്നത്

സംസ്ഥാനത്തെ നിയമമനുസരിച്ച് സ്വകാര്യ ബൈക്ക് ടാക്‌സികൾ ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാൽ നഗരത്തിലെ റോഡുകളിൽ ഓടുന്ന ഇത്തരം ബൈക്ക് ടാക്സികൾക്ക് ശിക്ഷയൊന്നും ലഭിക്കുന്നില്ലെന്നും മഞ്ജുനാഥ് പറഞ്ഞു. ബൈക്ക് ടാക്‌സികൾക്കെതിരെ 21 ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷനുകൾ ഒന്നിച്ചിട്ടുണ്ടെന്നും മഞ്ജുനാഥ് പറഞ്ഞു. അടുത്തിടെ, ബം​ഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ഒരു ബൈക്ക് ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ അടിച്ചു തകർത്തതിന്റെ വീഡിയോ വൈറലായിരുന്നു. ബം​ഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ബൈക്ക് ടാക്‌സി ഡ്രൈവർമാരും യാത്രക്കാരെ കിട്ടാൻ മത്സരിക്കുകയാണ്.

ബെംഗളൂരുവിലെ ബൈക്ക് ടാക്സികൾ

സംസ്ഥാനത്തെ ഇലക്ട്രിക് ബൈക്ക് ടാക്സി സ്കീമിന് കീഴിൽ, സ്വകാര്യ കമ്പനിയായ ബൗൺസിന് ബം​ഗളൂരുവിൽ നൂറ് ​​ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരുന്നു. അഞ്ചു കിലോമീറ്ററിന് 25 രൂപയും പത്തു കിലോമീറ്ററിന്ക്ക് 50 രൂപയുമാണ് ഇതിന്റെ നിരക്ക്.

Hero Electric Optima: പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകളുമായി വിപണി കീഴടക്കാൻ ഹീറോ

”ആളുകൾ തങ്ങളുടെ ബൈക്കുകളും സ്‌കൂട്ടറുകളും റാപിഡോ പോലുള്ള കമ്പനികളുമായി ബന്ധിപ്പിച്ച് ടാക്സികളായി ഉപയോഗിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്, കോവിഡിന് ശേഷം വരുമാനം കുറഞ്ഞ രണ്ട് ലക്ഷത്തോളം ഓട്ടോ ഡ്രൈവർമാരുടെ അവശേഷിക്കുന്ന ജീവിതമാർ​ഗം കൂടിയാണ് ഇവർ ഇല്ലാതാക്കുന്നത്”, മഞ്ജുനാഥ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവർമാർ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മഹാരാഷ്ട്രയിലും ഡൽഹിയിലും ബൈക്ക് ടാക്‌സികൾ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോകൾക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഓടാനാകൂ എന്നും നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ടെന്നും മഞ്ജുനാഥ് പറയുന്നു. പക്ഷേ, സ്വകാര്യ ടാക്സികൾ ഇത്തരം മാർഗനിർദേശങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയ നിരവധി കേസുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്തുകൊണ്ടാണ് ഡൽഹി സർക്കാർ ബൈക്ക് ടാക്സികൾ നിരോധിച്ചത്?

തലസ്ഥാനത്തെ ബൈക്ക് ടാക്‌സി സേവനങ്ങൾ ഉടൻ തന്നെ താൽകാലികമായി നിർത്തിവെയ്ക്കണമെന്ന് ഓല, ഉബർ, റാപ്പിഡോ എന്നീ കമ്പനികളെ ഡൽഹി ഗതാഗത വകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത റാപ്പിഡോയുടെ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ബിസിനസ് പെർമിറ്റ് ഇല്ലാതെ ഡൽഹിയിൽ സ്വകാര്യ ബൈക്കുകൾ ടാക്‌സികളായി ഓടുന്നുണ്ടെന്നും ഇത് 1988ലെ മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു.

First published:

Tags: Auto rickshaw driver, Bengaluru, Bengaluru Bike Rider