Lockdown 4.0 | അന്താരാഷ്ട്ര വിമാനസർവീസ് ഓഗസ്റ്റിന് മുമ്പ് പൂർണമായും ആരംഭിക്കാനാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

Lockdown 4.0 | വന്ദേ ഭാരത് മിഷന്റെ ആദ്യ 25 ദിവസങ്ങളിൽ 50,000 പേരെ പ്രത്യേക വിമാനങ്ങളിലൂടെ തിരികെ കൊണ്ടുവരാൻ സർക്കാരിന് കഴിയുമെന്ന് മന്ത്രി.

News18 Malayalam | news18-malayalam
Updated: May 23, 2020, 3:09 PM IST
Lockdown 4.0 | അന്താരാഷ്ട്ര വിമാനസർവീസ് ഓഗസ്റ്റിന് മുമ്പ് പൂർണമായും ആരംഭിക്കാനാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി
News18
  • Share this:
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നതായും ഓഗസ്റ്റിനുമുമ്പ് അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നല്ലൊരു ശതമാനം ആരംഭിക്കാൻ ശ്രമിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി പുരി പറഞ്ഞു, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇനിയും എടുത്തിട്ടില്ല.

എന്നിരുന്നാലും, വന്ദേ ഭാരത് മിഷൻ പ്രകാരം വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങൾ സർവീസ് തുടരും. ഏറ്റവുമാദ്യം ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് മുൻഗണന. വന്ദേ ഭാരത് മിഷന്റെ ആദ്യ 25 ദിവസങ്ങളിൽ 50,000 പേരെ പ്രത്യേക വിമാനങ്ങളിലൂടെ തിരികെ കൊണ്ടുവരാൻ സർക്കാരിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ രാജ്യാന്തര വിമാന സർവീസുകൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ആഭ്യന്തര സർവീസുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തുടർന്ന് ഈ വിമാനങ്ങളിൽ നിന്നുള്ള അനുഭവവും പഠനവും സ്വീകരിച്ച് നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
TRENDING:വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം [NEWS]കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ [NEWS]ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു [NEWS]
വരും ദിവസങ്ങളിൽ മറ്റു പൊതുഗതാഗത മാർഗ്ഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യോമയാനമന്ത്രാലയം നിരീക്ഷിക്കുമെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. നിലവിൽ പ്രാദേശിക സർവീസുകൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഭാവിയിൽ അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി റെയിൽവേ, ബസുകൾ തുടങ്ങിയ സേവനങ്ങൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കും.
First published: May 23, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading