അയോധ്യകേസ് ജനുവരി 10ലേക്ക് മാറ്റിവെച്ചു
news18india
Updated: January 4, 2019, 12:17 PM IST

News18
- News18 India
- Last Updated: January 4, 2019, 12:17 PM IST
ന്യൂ ഡൽഹി: അയോധ്യ തർക്ക ഭൂമി കേസ് തുടർ ഉത്തരവുകൾക്കായി സുപ്രീം കോടതി ജനുവരി 10 ലേക്ക് മാറ്റി. അയോധ്യ കേസിന്റെ വാദം എന്ന് മുതൽ ആരംഭിക്കും എന്ന് അന്ന് പുതിയ ബഞ്ച് വ്യക്തമാക്കിയേക്കും. അതേ സമയം അയോധ്യ ഹർജികൾ അടിയന്തിരമായി ദൈനംദിന വാദം കേട്ട് തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പത്താം തീയതി പരിഗണിക്കാൻ മാറ്റിയത്. കേസ് ഇന്ന് പരിഗണിക്കാൻ വിസമ്മതിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നടപടി. ജനുവരി 10 ന് കേസിൽ തുടർ ഉത്തരവുകൾ ഉണ്ടാകുമെന്ന് മാത്രമേ ചീഫ് ജസ്റ്റിസ് അറിയിച്ചുള്ളൂ. ഹർജിക്കൾ മാറ്റുന്നതായി കോടതി അറിയിച്ചു. കേസിൽ അന്തിമ വാദം എപ്പോൾ തുടങ്ങുമെന്ന് അന്ന് കോടതി വ്യക്തമാക്കിയേക്കും. കേസ് പരിഗണിക്കുന്ന പുതിയ മൂന്ന് അംഗ ബെഞ്ചിൽ ആരൊക്കെ ഉണ്ടാകും എന്നും അടുത്ത ആഴ്ച അറിയാം. അതേസമയം അയോധ്യ ഹർജികൾ അടിയന്തിരമായി ദൈനംദിന വാദം കേട്ട് തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആയ ഹരിനാഥ് റാം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ സംഘപരിവാർ സമ്മർദ്ദം ശക്തമാക്കുന്നതിന് ഇടെയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. ഹർജികൾ കോടതി വേഗത്തിൽ തീർപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രതികരിച്ചു.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പത്താം തീയതി പരിഗണിക്കാൻ മാറ്റിയത്. കേസ് ഇന്ന് പരിഗണിക്കാൻ വിസമ്മതിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നടപടി. ജനുവരി 10 ന് കേസിൽ തുടർ ഉത്തരവുകൾ ഉണ്ടാകുമെന്ന് മാത്രമേ ചീഫ് ജസ്റ്റിസ് അറിയിച്ചുള്ളൂ. ഹർജിക്കൾ മാറ്റുന്നതായി കോടതി അറിയിച്ചു. കേസിൽ അന്തിമ വാദം എപ്പോൾ തുടങ്ങുമെന്ന് അന്ന് കോടതി വ്യക്തമാക്കിയേക്കും. കേസ് പരിഗണിക്കുന്ന പുതിയ മൂന്ന് അംഗ ബെഞ്ചിൽ ആരൊക്കെ ഉണ്ടാകും എന്നും അടുത്ത ആഴ്ച അറിയാം. അതേസമയം അയോധ്യ ഹർജികൾ അടിയന്തിരമായി ദൈനംദിന വാദം കേട്ട് തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആയ ഹരിനാഥ് റാം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ സംഘപരിവാർ സമ്മർദ്ദം ശക്തമാക്കുന്നതിന് ഇടെയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.