• HOME
  • »
  • NEWS
  • »
  • india
  • »
  • Ayodhya Case: ഇന്ന് വാദം പൂർത്തിയാക്കും; വിധി പ്രഖ്യാപന തിയതി ഇന്ന് അറിയാം

Ayodhya Case: ഇന്ന് വാദം പൂർത്തിയാക്കും; വിധി പ്രഖ്യാപന തിയതി ഇന്ന് അറിയാം

Supreme Court on Ayodhya Case: സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി അയോധ്യ മാറും

supreme-court

supreme-court

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: അയോധ്യകേസിൽ വാദം ഇന്ന് പൂർത്തിയാക്കും. വിധി പറയുന്നതിനുള്ള തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. ഹർജിയിൽ നിന്ന് പിന്മാറാൻ തയ്യാറാണന്ന് സുന്നി വഖഫ്ബോർഡ് അറിയിച്ചു. അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിദേശയാത്ര റദ്ദാക്കി. ശബരിമല, അയോധ്യ കേസുകളിൽ നിർണായക വിധി തയ്യാറാക്കുന്നതിനായാണ് യാത്ര റദ്ദാക്കിയതെന്നാണ് സൂചന.

    അയോധ്യ കേസ് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി മാറും. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളിൽ ഭരണഘടനാ ബഞ്ച് വിധി പറയാനാണ് സാധ്യത. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്. ഇന്നത്തോടെ വാദം കേൾക്കൽ 40-ാമത്തെ ദിവസമാകും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം.

    Also Read- 'പാലാരിവട്ടം' എറണാകുളത്ത് പ്രതിഫലിക്കുമോ ? ന്യൂസ് 18 അഭിപ്രായ സർവേഫലം ഇന്ന് വൈകിട്ട് ഏഴിന്

    അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകൾ വാദിക്കുന്നത്. 1989 വരെ ഹിന്ദു സംഘടനകൾ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡ് മറുവാദവും ഉയർത്തുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്. തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസിൽ അന്തിമവാദം കേൾക്കാൻ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.

    First published: