Ayodhya Verdict | അയോധ്യ ഭൂമി തർക്കം: തുടങ്ങുന്നത് ഇവിടെ നിന്ന്

Ayodhya debate: Where it all started | ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് അയോധ്യ ഭൂമി തർക്കക്കേസിന്

News18 Malayalam | news18-malayalam
Updated: November 9, 2019, 7:03 AM IST
Ayodhya Verdict | അയോധ്യ ഭൂമി തർക്കം: തുടങ്ങുന്നത് ഇവിടെ നിന്ന്
Illustration by Mir Suhail/News18
  • Share this:
ന്യൂഡൽഹി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് അയോധ്യ ഭൂമി തർക്കക്കേസിന്.1885ൽ ഫൈസാബാദ് സബ്കോടതിയിൽ ആരംഭിച്ച വ്യവഹാരം പല കോടതികൾ കടന്നാണ് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ എത്തിയത്. കോടതി നടപടികളെ മസ്ജിദ് തകർക്കുന്നതിന് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടങ്ങളക്കാം.

ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ടത് 1528 ലെന്നാണ് ലഭ്യമാകുന്ന വിവരം. രാമജന്മഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന വാദം ഉയരുന്നത് 1850ലാണ്. രണ്ട് വർഷത്തിന് ശേഷം 1885 ജനുവരി 29 തര്‍ക്കം ഫൈസാബാദ് സബ്കോടതിയിലെത്തി. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് മഹന്ത് രഘുബര്‍ദാസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും അപ്പീലുകൾ തളളി.

സ്വതന്ത്രത്തിനു ശേഷമുള്ള തർക്കം ആരംഭിച്ചത്. 1949 ലാണ്. ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചു. ഡിസംബര്‍ 29 ന് തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദ് ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. 1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി. 1986 ജനുവരി 31ന് മത്സ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. തുടര്‍ന്നുള്ള ആറ് വർഷങ്ങൾ കലാപങ്ങളുടേതായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു.

First published: November 9, 2019, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading