അയോധ്യ കേസ്: ജ. ലളിത് പിന്മാറി; കേസ് 29 ന് പരിഗണിക്കും
അയോധ്യ കേസ്: ജ. ലളിത് പിന്മാറി; കേസ് 29 ന് പരിഗണിക്കും
ayodhya-Illustration
Last Updated :
Share this:
ന്യൂഡല്‍ഹി: അയോധ്യ കേസ് സുപ്രീംകോടതി ഈ മാസം 29ന് പരിഗണിക്കും. ഇന്ന് വാദം കേള്‍ക്കില്ലെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതേസമയം കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി. കേസ് വാദിച്ച ജഡ്ജ് ബെഞ്ചില്‍ ഉള്‍പ്പെടുന്നതില്‍ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് ആശങ്ക അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലളിത് പിന്മാറിയത്.
കല്യാണ്‍ സിങ് കേസിലായിരുന്നു ജസ്റ്റിസ് ലളിത് അഭിഭാഷകനായിരിക്കെ ഹാജരായിരുന്നത്. ജസ്റ്റിസ് ലളിത് പിന്മാറെണ്ട സാഹചര്യം ഇല്ലെന്ന് ഹരീഷ് സാല്‍വെ പറഞ്ഞിരുന്നു. എന്നാല്‍ ബെഞ്ചില്‍ നിന്ന് പിന്മാറാന് ലളിത് തീരുമാനിക്കുകയായിരുന്നു.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 16 അപ്പീലുകളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക. യുയു ലളിതിനു പുറമെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ്മാരായ എസ് എ ബോബ്ഡേ, എന്‍വി രമണ, ഡിവൈ ചന്ദ്ര ചൂഡ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
കേസ് ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ അംഗ ബെഞ്ച് തള്ളിയിരുന്നു.
അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വരുന്നതോടെ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടന വിഷയങ്ങളും കോടതി പരിശോധിക്കാനാണ് വഴിയൊരുങ്ങിയത്. ഹര്‍ജികളില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് കോടതി ഇന്ന് വ്യക്തമാക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.