HOME » NEWS » India » AYODHYA ISSUE SUPREME COURT WILL HEAR THE CASE TOMORROW

അ​യോ​ധ്യ ഭൂ​മി​ത​ർ​ക്കം: കേസ് വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും

സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ധ്യ​സ്ഥ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് നാ​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത്

news18india
Updated: May 9, 2019, 7:42 PM IST
അ​യോ​ധ്യ ഭൂ​മി​ത​ർ​ക്കം: കേസ് വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും
ayodhya temple
  • Share this:
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മി​ത​ർ​ക്ക കേ​സ് വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ധ്യ​സ്ഥ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് നാ​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത്. മൂ​ന്നം​ഗ സ​മി​തി എ​ട്ടാ​ഴ്ച കേ​സി​ലെ ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ഫ​ക്കീ​ർ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പ​ഞ്ചു, ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​ധ്യ​സ്ഥ​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Also read: തെരഞ്ഞെടുപ്പ് പ്രചാരണം; ഉത്തർപ്രദേശിൽ ആവേശമായി പ്രിയങ്ക ഗാന്ധി

അ​യോ​ധ്യ​യ്ക്കു സ​മീ​പം ഫൈ​യ്സാ​ബാ​ദി​ലാ​യി​രു​ന്നു മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സം മൂ​ന്നി​നാ​ണ് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​ത്. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ടാ​യി​രു​ന്നു.
First published: May 9, 2019, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading