ന്യൂഡല്‍ഹി: അയോധ്യതര്ക്കഭൂമികേസില് അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. അടുത്ത ചൊവാഴ്ച്ച മുതല്‍ ഭരണഘടനാ ബെഞ്ച് അന്തിമ വാദം ആരംഭിക്കും. അയോധ്യ ഭൂമിതര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
അടുത്ത ചൊവാഴ്ച്ച മുതല്‍ ഭരണഘടനാ ബെഞ്ചില്‍ അന്തിമ വാദം ആരംഭിക്കുമെന്നും ദൈനംദിന വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്കിയ 2010ലെ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഉള്‍പ്പെടെയാകും വാദം നടക്കുക.
Also Read: വിരമിച്ച IAS ഉദ്യോഗസ്ഥരുടെ പുനർനിയമനം തുടരുന്നു; വീണ്ടും ടി. ബാലകൃഷ്ണൻചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി, ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഡ്, എസ്എ ബോബ്ഡെ, അശോക് ഭൂഷന്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ച് അംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സമിതി രൂപീകരിച്ച് മാര്‍ച്ച് എട്ടിനായിരുന്നു സുപ്രീംകോടതി ഉത്തരവിറക്കിയത്. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
മധ്യസ്ഥ ചര്‍ച്ചകളില്‍ ഫലമില്ലെന്നും അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ ഉടന്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കക്ഷിയായ ഗോപാല്‍ സിംഗ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 15വരെ നിശ്ചയിച്ച മധ്യസ്ഥ ചര്‍ച്ച സുപ്രീം കോടതി ജൂലൈ 31 ലേക്ക് ചുരുക്കിയിരുന്നു. ചര്‍ച്ച പരാജയമായിരുന്നു എന്ന സമിതി റിപ്പോര്‍ട്ട് ഇന്നലെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.