ന്യൂഡൽഹി: അയോധ്യ തര്‍ക്കഭൂമി നിരീക്ഷിക്കുന്ന ജഡ്ജിനെ ഉത്തർപ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി. നിരീക്ഷകനായ ജഡ്ജ് അമര്‍ജിത് ത്രിപാഠിയെയാണ് സ്ഥലം മാറ്റിയത്. അംബേദ്കര്‍ നഗര്‍ സെഷന് ജഡ്ജായാക്കിയാണ് സ്ഥലംമാറ്റം. കഴിഞ്ഞ വര്‍ഷമാണ് ത്രിപാഠി ഉള്‍പ്പെടെയുള്ള 3 പേരെ സുപ്രീംകോടതി തര്‍ക്കഭൂമി നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
രണ്ടാഴ്ചയിലൊരിക്കല്‍ തര്‍ക്കഭൂമി നിരീക്ഷിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിരീക്ഷക സമിതിക്ക് കോടതി നല്കിയ നിര്‍ദേശം. സ്ഥലംമാറ്റ വിവരം ത്രിപാഠി സുപ്രീംകോടതിയെ അറിയിച്ചു. ജനുവരി നാലിന് അയോധ്യ തര്‍ക്കഭൂമികേസ് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സ്ഥലംമാറ്റം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.