ഇന്റർഫേസ് /വാർത്ത /India / Ram Temple | അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ് വരുമെന്ന് ട്രസ്റ്റ്; സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം തുടങ്ങി

Ram Temple | അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ് വരുമെന്ന് ട്രസ്റ്റ്; സൂപ്പർ സ്ട്രക്ചറിന്റെ നിർമാണം തുടങ്ങി

ക്ഷേത്രം 2023 ഡിസംബറിൽ വിശ്വാസികൾക്കായി തുറക്കുമെന്നും ട്രസ്റ്റ് ​ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രം 2023 ഡിസംബറിൽ വിശ്വാസികൾക്കായി തുറക്കുമെന്നും ട്രസ്റ്റ് ​ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രം 2023 ഡിസംബറിൽ വിശ്വാസികൾക്കായി തുറക്കുമെന്നും ട്രസ്റ്റ് ​ഭാരവാഹികൾ അറിയിച്ചു.

  • Share this:

ഉത്തർപ്ര​ദേശിലെ അയോധ്യയിൽ (Ayodhya) രാമക്ഷേത്രം (Ram Temple) നിർമിക്കാൻ 1,800 കോടി രൂപ ചെലവ് വരുമെന്ന് നിർമാണ ചുമതലയുള്ള ട്രസ്റ്റ്. മൂന്ന് നിലകളിലായുള്ള സൂപ്പർ സ്ട്രക്ടചറിന്റെ നിർമാണം തുടങ്ങിയെന്നും ട്രസ്റ്റ് ഭാരവാഹികൾ ന്യൂസ് 18 നോട് പറഞ്ഞു. ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ട്രസ്റ്റാണിത്. ക്ഷേത്രം 2023 ഡിസംബറിൽ വിശ്വാസികൾക്കായി തുറക്കുമെന്നും ട്രസ്റ്റ് ​ഭാരവാഹികൾ അറിയിച്ചു.

​ഗർഭഗൃഹവും അഞ്ച് മണ്ഡപങ്ങളും അടങ്ങുന്നതാണ് താഴത്തെ നിലയെന്നും ട്രസ്റ്റ് ഭാരവാഹികൾ ന്യൂസ് 18 നെ അറിയിച്ചു. 2021 ഡിസംബറിലാണ് ഭക്തർക്കുള്ള പിൽ​ഗ്രിമേജ് സെന്ററിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം ആരംഭിച്ചത്. ഇന്നലെ ട്രസ്റ്റ് ഭാരവാഹികൾ യോഗം ചേരുകയും നിർമാണ പ്രവർത്തനങ്ങളെക്കുറിത്ത് വിശദമായ അവലോകനം നടത്തുകയും ചെയ്തു.

Also Read-ഗ്യാൻവാപി മസ്ജിദ്: മുസ്ലീം വിഭാഗത്തിന്‍റെ ഹർജി വാരണാസി ജില്ലാ കോടതി തള്ളി; ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്യമുണ്ട്; വാദം തുടരും

6.5 മീറ്റർ (21 അടി) ഉയരമുള്ള തൂണിൻ മേലാണ് ക്ഷേത്രത്തിന്റെ സൂപ്പർ സ്ട്രക്ചർ നിർമിക്കുന്നത്. മിക്ക പുരാതന ക്ഷേത്രങ്ങളും പ്രകൃതിദത്തമായ പാറകൾ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ശ്രീരാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എഞ്ചിനീയർമാർ സ്തംഭം നിർമിക്കുന്നതിനായി ​ഗ്രാനൈറ്റ് ആണ് തിരഞ്ഞെടുത്തത്. ഏകദേശം 17,000 കല്ലുകൾ തൂണിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടൺ വീതം ഭാരമുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകളെത്തിച്ചത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെയിൽവേയും സഹകരണത്തോടെയാണ് ഗ്രാനൈറ്റുകൾ ക്ഷേത്ര നിർമാണം നടക്കുന്ന സ്ഥലത്തെത്തിച്ചത്. ഫെബ്രുവരിയിൽ ആരംഭിച്ച തൂണിന്റെ നിർമാണം പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.

''ഇന്ത്യൻ റെയിൽവേ ഞങ്ങളോട് പൂർണമായും സഹകരിക്കുകയും ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടുപോകുന്നതിനായി ഒരു ഹരിത ഇടനാഴി സൃഷ്ടിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ രണ്ടു മാസം കൊണ്ട് തൂണിന്റെ നിർമാണം പൂർത്തിയായി. ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സ് (ഖനന മന്ത്രാലയത്തിന് കീഴിലുള്ള ഓർഗനൈസേഷൻ) ഖനനം നടക്കുന്ന സ്ഥലത്തും ശ്രീരാമക്ഷേത്രത്തിന്റെ നിർമാണം നടക്കുന്ന സ്ഥലത്തും ഗ്രാനൈറ്റ് കല്ലുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തി'', എന്നും ട്രസ്റ്റ് ഭാരവാഹികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read-Gyanvapi Mosque Case | എന്താണ് ഗ്യാന്‍വാപി മസ്ജിദ് കേസ്? 1991 മുതലുള്ള നാൾവഴികൾ

രാജസ്ഥാനിലെ പഹാർപൂരിൽ നിന്നുമെത്തിച്ച കല്ലിലാണ് സൂപ്പർ സ്ട്രക്ചർ കൊത്തിയെടുക്കുന്നത്. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പർ സ്ട്രക്ചറിന്റെ നിർമാണത്തിനായി ആകെ വേണ്ടത്. ''ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരുടെ സൗകര്യാർത്ഥം പിൽ​ഗ്രിമേജ് ഫെസിലിറ്റേഷൻ സെന്ററും നിർമിക്കുന്നുണ്ട്. ഇവിടെ ഭക്തർക്ക് ചെരുപ്പുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടാകും. 5000 ഭക്തർക്ക് ഇരിക്കാനാകുന്ന വെയ്റ്റിംഗ് ഹാളുകൾ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ട്,'', ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർ‌ത്തു.

First published:

Tags: Ayodhya, Ayodhya ram temple