അയോധ്യവിധി പ്രഖ്യാപിച്ച സമയത്തിനെതിരെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി | അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ച സമയത്തിന് എതിരെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ചതാണ് പാക് വിദേശ കാര്യമന്ത്രിയെ പ്രകോപിപ്പിച്ചത്. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാമായിരുന്നില്ലേയെന്നും ഷാ മഹ്മൂദ് ഖുറേഷി ചോദിച്ചു.
"ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ചരിത്രപരവും പുരാതനവുമായ തെളിവുകളിൽ നിന്ന് തർക്കസ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നതായുള്ള അന്തിമ തീർപ്പിലാണ് കോടതി എത്തിയത്. അതുകൊണ്ടു തന്നെ അവിടെ നമ്മൾ വീണ്ടും ഒരു ക്ഷേത്രം പണി കഴിപ്പിക്കണം - കെ കെ മുഹമ്മദ്, മുൻ പ്രാദേശിക ഡയറക്ടർ, ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ