ന്യൂഡൽഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. ഡൽഹി അടക്കം പ്രധാന നഗരങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ച ജഡ്ജിമാർക്കും സുരക്ഷ വർദ്ധിപ്പിച്ചു.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളിൽ ഭീകരാക്രമണം നടത്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. .
മിലിട്ടറി ഇന്റലിജൻസ്, റോ, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷ ഏജൻസികള്‍ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.
Also Read-
ടി എൻ ശേഷൻ അന്തരിച്ചു; വിടവാങ്ങിയത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തിന്റെ അധികാരം തെളിയിച്ച ഭരണാധികാരിഡൽഹിയ്ക്ക് പുറമെ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. മറ്റ് പ്രധാന നഗരങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമടുതലപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുടെ സുരക്ഷയും കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാരുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.ജഡ്ജി മാരുടെ വസതിക്ക് സമീപം കൂടുതൽ സൈനികരെ നിയോഗിച്ചു.
മൊബൈൽ എസ്കോർട്ടും തുടരും.
അതേസമയം അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാനായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ചർച്ചചെയ്യാൻ സുന്നി സെൻട്രൽ വഖഫ് ബോർഡ് നവംബർ 26ന് യോഗം ചേരും. മറ്റന്നാൾ ചേരാനിരുന്ന യോഗമാണ് 26 ലേക്ക് മാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.