നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Ayodhya Verdict | അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഈ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധി

    Ayodhya Verdict | അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഈ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധി

    Ayodhya verdict: States to Shut Schools Ahead of Ayodhya Verdict Today | മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നു

    അയോധ്യയിൽ സുരക്ഷാ പരിശോധന നടത്തുന്ന പോലീസുകാർ

    അയോധ്യയിൽ സുരക്ഷാ പരിശോധന നടത്തുന്ന പോലീസുകാർ

    • Share this:
      അയോദ്ധ്യയിൽ പല തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പി‌എസിയുടെയും അർദ്ധസൈനിക വിഭാഗത്തിന്റെയും 60 കമ്പനികളെ (90-125 ഉദ്യോഗസ്ഥർ വീതം) വിന്യസിച്ചിരിക്കുന്നു. രാംജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളും സി.സി.ടി.വി. ക്യാമറകളും ഉപയോഗിക്കും.

      മുൻ കരുതൽ നടപടിയായി ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്തർ പ്രദേശിൽ അടച്ചിടുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചു.

      ഉത്തർപ്രദേശിന് പുറമെ രാജ്യത്തുടനീളമുള്ള സ്കൂളുകളും കോളേജുകളും ശനിയാഴ്ച മുതൽ അടച്ചിടും. അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി കണക്കിലെടുത്ത് നവംബർ 9 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.

      ജമ്മു കശ്മീരിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളും കോളേജുകളും ഇന്ന് അടച്ചിടും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജമ്മു കശ്മീരിൽ സി.ആർ‌.പി‌.സി. 144 വകുപ്പ് പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഡി.ജി.പി. ദിൽ‌ബാഗ് സിംഗ് പറഞ്ഞു.

      വിധി കണക്കിലെടുത്ത് മധ്യപ്രദേശും രാജസ്ഥാനും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ദില്ലിയിലെ കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയയും ശനിയാഴ്ച അടച്ചിരിക്കും. സ്വകാര്യ സ്കൂളുകൾ ശനിയാഴ്ച അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയതായി ദില്ലി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിച്ചു.

      First published:
      )}