• HOME
 • »
 • NEWS
 • »
 • india
 • »
 • Ayodhya Case | അയോധ്യ കേസ്; നാൾ വഴികൾ

Ayodhya Case | അയോധ്യ കേസ്; നാൾ വഴികൾ

Supreme Court on Ayodhya Case: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്.

News18

News18

 • Share this:
  1526  ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചു
  1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായി ബാബറിന്റെ നിർദ്ദേശ പ്രകാരം സൈന്യാധിപനായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
  1853 രാമക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന തർക്കം ഉന്നയിച്ച് നിര്‍മോഹി അഖാഡരംഗത്തെത്തി.
  1885 അയോധ്യയിൽ ക്ഷേത്രം പണിയാൻ അനുമതി തേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളി.
  1946 അയോധ്യയിൽ അവകാശവാദമുന്നയിച്ച് ഹൈന്ദവ സംഘടനയായ അഖില ഭാരതീയ രാമായണ മഹാസഭ സമരം തുടങ്ങി.
  1949 പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
  1950 മസ്ജിദിനുള്ളിലുള്ള വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു.
  1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയിലേക്ക്.
  1981  ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു.
  1986 ഫെബ്രുവരി 01-തര്‍ക്കഭൂമിയിൽ ഹിന്ദുക്കള്‍ക്കും ആരാധന നടത്താമെന്ന് കോടതി ഉത്തരവിട്ടു.
  1989 നവംബര്‍ 09-അയോധ്യയിൽ വിശ്വഹിന്ദു പരിഷത്തിന‍്റെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
  1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രാജ്യവ്യാപകമായി രഥയാത്ര നടത്തി..
  1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതിനു പിന്നാലെ മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
  1992 ഡിസംബര്‍ 06- വി.എച്ച്.പി പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യത്താകമാനം ഉണ്ടായ സംഘർഷത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു.
  1992 ഡിസംബര്‍ 16- ബാബറി മസ്ജിദ് പൊളിച്ച്ത് അന്വേഷിക്കാന്‍
  ലിബര്‍ഹാന്‍ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തി.
  1994 ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
  2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കി.
  2010  സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതിയുടെ  ഉത്തരവിട്ടു.
  2011 മേയ് ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
  2017  മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഹർജിക്കാരോട് നിർദ്ദേശിച്ചു.
  2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
  2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു
  2019  ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചു.
  2019  ജനുവരി 29-പിടിച്ചെടുത്ത 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
  2019  ഫെബ്രുവരി 26 - കേസില്‍ മധ്യസ്ഥതാ ശ്രമവുമായി സുപ്രീം കോടതി.
  2019  മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതി സുപ്രീംകോടതി രൂപീകരിച്ചു.
  2019  മേയ് 10-മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു

  2019  ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി.
  2019  ഒക്ടോബര്‍ 14 - അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  2019  ഒക്ടോബര്‍ 16- കോസിൽ വിചാരണ പൂര്‍ത്തിയായി
  2019  നവംബര്‍ 09- അന്തിമ വിധി.

  Also Read അയോധ്യ ഭൂമി തർക്കം: തുടങ്ങുന്നത് ഇവിടെ നിന്ന്
  First published: