നാഗർകോവിൽ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. മദ്യശാലകൾ അടച്ച് ദിവങ്ങളായിട്ടും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ തുറക്കാൻ സർക്കാർ അനുമതി ആയിട്ടില്ല. എന്നാൽ, തമിഴ്നാട്ടിലെ നാഗർകോവിലിൽ ആയുർവേദ കടകളിൽ തിരക്ക് വർദ്ധിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അരിഷ്ടം വാങ്ങാൻ ആളു കൂടിയതിനാലാണ് ആയുർവേദ കടകളിൽ തിരക്ക് വർദ്ധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് ഉള്ളതിനാൽ മദ്യപ്രേമികൾ അത് കുടിക്കാൻ താൽപര്യപ്പെടുന്നുവെന്നാണ് ആരോപണം. അതേസമയം, ആയുർവേദ കടകളിൽ അരിഷ്ടം വാങ്ങാൻ ആള് കൂടിയതോടെ നടപടിയുമായി പൊലീസ് എത്തി. ഡോക്ടറിന്റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ അരിഷ്ടം നൽകാവൂ എന്നാണ് ആയുർവേദ കടകൾക്ക് നൽകിയ വിശദീകരണം.
Clubhouse Down | ചർച്ചകൾ ചൂടുപിടിച്ചു; 8000ത്തിലധികം ആളുകളുമായി റൂമുകൾ, ക്ലബ് ഹൗസ് പണിമുടക്കി
എന്നാൽ, പൊലീസിന്റെ താക്കീതൊന്നും ആയുർവേദ കട ഉടമകളെ പിന്നോട്ട് വലിച്ചിട്ടില്ല. ഡോക്ടറിന്റെ കുറിപ്പടി ഇല്ലാതെ എത്തുന്നവർക്കും ആയുർവേദ കടകളിൽ നിന്ന് അരിഷ്ടം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കളിയിക്കാവിള, മാർത്താണ്ഡം, കഴുവൻതിട്ട, മേല്പുറം എന്നീ സ്ഥലങ്ങളിൽ ആണ് അരിഷ്ടവിൽപന തകൃതിയായി നടക്കുന്നത്. ഇവിടങ്ങളിലെ ആയുർവേദ കടകളിൽ ഡോക്ടറുടെ കുറിപ്പടിയുമായി എത്താത്തവർക്കും അരിഷ്ടം നൽകുന്നുണ്ടെന്നാണ് ആരോപണം.
അതേസമയം, സംഭവത്തിൽ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അരിഷ്ട പ്രേമികളുടെ ആരോഗ്യനില വഷളായേക്കും. അമിതമായി അളവിൽ കൂടുതൽ അരിഷ്ടം കഴിക്കുന്നത് മറ്റ് അസുഖങ്ങൾക്കും കാരണമാകാറുണ്ട്. അമിതമായി അരിഷ്ടം കുടിക്കുന്നത് കരളിനെ ബാധിക്കുമെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കുന്നു.
'തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം': കുട്ടനാടൻ പുഞ്ചയിലെ പാടി സോഷ്യൽ മീഡിയ കീഴടക്കി അസമീസ് സഹോദരിമാർ
കൂടാതെ, അമിതമായി അരിഷ്ടം കഴിച്ചവരിൽ വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ അസുഖങ്ങളാണ് കാണപ്പെടുന്നത്. കരളിനെ ബാധിക്കുന്ന അസുഖം കൂടാതെ നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ രോഗങ്ങളും ഇവ കാരണം ഉണ്ടാകും.
ഇതിനിടെ, സർക്കാർ ബാറുകൾ അടച്ചെങ്കിലും ഇവിടങ്ങളിൽ മദ്യവിൽപന രഹസ്യമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില സ്വകാര്യ ബാറുകൾ ഇടനിലക്കാർ വഴി മദ്യം വീട്ടിലെത്തിച്ച് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 180 എം എലിന്റെ മദ്യകുപ്പി ഇപ്പോൾ ഇടനിലക്കാർ വഴി 600 മുതൽ 800 രൂപ വരെ വിലയ്ക്കാണ് വിൽപന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
മൊബൈലിനു മുമ്പിൽ മകന്റെ എഴുത്തിനിരുത്ത്; അച്ഛനെപോലെ ആകരുതേ മോനേ കമന്റ് നിരോധിച്ചെന്നും സീരിയൽ താരം ജിഷിൻ
കോവിഡും ലോക്ക്ഡൗണും ആയതോടെ വീട്ടിൽ തന്നെയിരുന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. സ്കൂളുകൾ തുറക്കുന്നതും ക്ലാസുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം മൊബൈൽ ഫോണിന് മുന്നിലായി. ഏതായാലും തന്റെ മകന്റെ ഓൺലൈൻ സ്കൂൾ പ്രവേശനത്തിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ.
എഴുത്തിരുത്തോടു കൂടി മകന്റെ ഓൺലൈൻ ക്ലാസ് ആരംഭിച്ചെന്ന് പറഞ്ഞാണ് ജിഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മൊബൈൽ ഫോണിനു മുമ്പിലിരിക്കേണ്ടി വന്ന കുട്ടികളെ കുറിച്ചോർത്ത് ഈ തലമുറയുടെ വിധിയെന്ന് പരിതപിക്കുന്നുമുണ്ട് താരം,
സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോൾ തനിക്ക് തന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥയാണ് ഓർമ്മ വന്നതെന്നും ജിഷിൻ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.