Video | ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് നിലത്ത് വീണു

യോഗാഭ്യാസത്തിനിടെ ആന അനങ്ങി. ഇതോടെ ബാലൻസ് തെറ്റിയ രാംദേവ് താഴേക്ക് വീഴുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 13, 2020, 11:24 PM IST
Video | ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് നിലത്ത് വീണു
ബാബാ രാംദേവ്
  • Share this:
ഭോപ്പാല്‍: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബ രാംദേവ് താഴേയ്ക്ക് വീണു. യോഗ ചെയ്യുന്നതിനിടെ ആന അനങ്ങിയതാണ് അപകടത്തിനിടയാക്കിയത്.  മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അതേസമയം അപകടത്തിൽ ബാബാ രാംദേവിന് കാര്യമായ പരിക്കുകളൊന്നുമില്ല.

യോഗാഭ്യാസത്തിനിടെ ആന അനങ്ങി. ഇതോടെ ബാലൻസ് തെറ്റിയ രാംദേവ് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണയുടൻ ചിരിച്ചുകൊണ്ട് രാംദേവ് ആശ്രമത്തിനുള്ളിലേക്ക് പോയി.



ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സന്യാസിമാരെ യോഗ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാബാ രാംദേവ് മഹാവനിലെ രാംനരേതി ആശ്രമത്തില്‍ എത്തിയത്.
Published by: Aneesh Anirudhan
First published: October 13, 2020, 11:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading