ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ((Babri Masjid Demolition) വാര്‍ഷികദിനമായ ഡിസംബര്‍ 6 ന് അയോധ്യയില്‍ (Ayodhya) സുരക്ഷ (Security) ശക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെയും സജീവ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സെക്ടര്‍ മജിസ്ട്രേറ്റുകളും പോലീസ് ഉദ്യോഗസ്ഥരും നേരത്തെ തന്നെ അയോധ്യയില്‍ ഡ്യൂട്ടിയിലുണ്ട്.
അയോധ്യയില്‍ ഭക്തരുടെ വരവ് വര്‍ധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു. സിവില്‍ പൊലീസ്, പിഎസി, മറ്റ് ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, രഹസ്യാന്വേഷണ ഏജന്‍സികളെയും വിന്യസിച്ചിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന സാക്ഷി ഹാജി മെഹബൂബ് തിങ്കളാഴ്ച ഒരു പരിപാടിയും നടത്തില്ലെന്ന് ഉറപ്പ് നല്കി. ''ഇപ്പോള്‍ വിധി രാമജന്മഭൂമിക്ക് അനുകൂലമായതിനാല്‍ ഒരു പരിപാടിയും ഉണ്ടാകില്ല. 1992 ഡിസംബര്‍ ആറിന് കൊല്ലപ്പെട്ട മുസ്ലീങ്ങൾക്ക് വേണ്ടി പള്ളികളില്‍ ഖുറാന് പാരായണം സംഘടിപ്പിക്കും.'' അദ്ദേഹം പറഞ്ഞു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിചാരണ നടക്കവെ ഭാവിയില്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മെഹബൂബ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മഥുരയിലെ പ്രശ്നങ്ങൾ വീണ്ടും ഉന്നയിക്കപ്പെടുകയാണെന്നുംഅദ്ദേഹം പറഞ്ഞു.
Also read-
നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിഡിസംബര് 6 ന് പരിപാടികള്‍ നടത്തുമെന്ന ചില വലതുപക്ഷ ഹിന്ദു സംഘടനകളുടെ പ്രഖ്യാപനം കണക്കിലെടുത്ത് മഥുരയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജില്ലാ അധികൃതര്‍ പരിപാടികൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.
വലതുപക്ഷ ഗ്രൂപ്പുകളായ അഖില്‍ ഭാരത് ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്മ്മാണ് ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തി ദള്‍ എന്നിവയാണ് പരിപാടി നടത്താന്‍ അനുമതി തേടിയത്. അഖില്‍ ഭാരത് ഹിന്ദു മഹാസഭ കൃഷ്ണന്റെ 'യഥാര്‍ത്ഥ ജന്മസ്ഥലത്ത്' ഒരു വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി തേടിയിരുന്നു. അത് ഒരു പ്രമുഖ ക്ഷേത്രത്തിന് അടുത്തുള്ള പള്ളിയിലാണെന്നും അവര്‍ അവകാശപ്പെടുകയുണ്ടായി.
''ഞങ്ങള്‍ മഥുരയില്‍ മുഴുവന്‍ പ്രത്യേക സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മഥുരയിലെ എല്ലാ ചലനങ്ങളും സുരക്ഷാ സേന നിരീക്ഷിക്കുന്നുണ്ട്. ഒരു ദുഷ്പ്രവൃത്തിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്", മഥുര സീനിയര്‍ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
മഥുര ഭരണകൂടത്തെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പല സോണുകളായി തിരിച്ചിട്ടുണ്ട്. മൂന്ന് സോണുകളിലും കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇരു ആരാധനാലയങ്ങളുടെയും 300 മീറ്റര്‍ വിസ്തൃതിക്കുള്ളിലെ ചുവപ്പ് സോണിലേക്ക് വരുന്നവരെല്ലാം നിരീക്ഷണത്തിലാണ്. സുരക്ഷ കണക്കിലെടുത്ത് പുറത്ത് നിന്നുള്ള പോലീസ് സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.