സർവകലാശാലയിലെത്തിയ കേന്ദ്ര മന്ത്രിയെ വിദ്യാർഥികൾ തടഞ്ഞുവച്ചു; നടപടി ആവശ്യപ്പെട്ട് ഗവർണർ

. ഗവർണർ ജഗ്ദീപ് ധൻകാർ ചീഫ് സെക്രട്ടറിയോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

news18-malayalam
Updated: September 19, 2019, 9:00 PM IST
സർവകലാശാലയിലെത്തിയ കേന്ദ്ര മന്ത്രിയെ വിദ്യാർഥികൾ തടഞ്ഞുവച്ചു; നടപടി ആവശ്യപ്പെട്ട് ഗവർണർ
. ഗവർണർ ജഗ്ദീപ് ധൻകാർ ചീഫ് സെക്രട്ടറിയോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 
  • Share this:
കൊൽക്കത്ത: ജദവ്പുർ സർവകലാശാലയിലെത്തിയ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയെ ഇടതു വിദ്യാർഥി സംഘടനകൾ തടഞ്ഞു വച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഗവർണർ. ഗവർണർ ജഗ്ദീപ് ധൻകാർ ചീഫ് സെക്രട്ടറിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രിയെ കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ അടിയന്തിര നടപടിയെടുക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

കാമ്പസിൽ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടികളും ഗോ ബാക്ക ്മുദ്രാവാക്യവുമായി ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകർ തടയുകയായിരുന്നു.

ഒന്നര മണിക്കൂറോളമാണ് കേന്ദ്രമന്ത്രിയെ വിദ്യാർഥികൾ തടഞ്ഞത്. സംഭവത്തെ തുടർന്ന് ഗവർണർ ധൻകാറും സർവകലാശാലയിലെത്തി. ഗവർണർക്കെതിരെയും വിദ്യാർഥികളുടെ പ്രതിഷേധമുയർന്നു.  തുടർന്ന് 7.12-ന് മന്ത്രിയെ വാഹനത്തിൽ നിന്നും ഇറക്കി ഗവർണറുടെ കാറിലാണ് കാമ്പസിനു പുറത്തെത്തിച്ചത്.

Also Read വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആർകെഎസ് ബദൗരിയ വ്യോമസേന മേധാവിയാകും 

 

 
First published: September 19, 2019, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading