കുരങ്ങന്റെ കയ്യിൽ നിന്ന് കല്ല് വഴുതി വീണ് പിഞ്ചു കുഞ്ഞ് മരിച്ചു
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(പ്രതീകാത്മക ചിത്രം)
- News18
- Last Updated: November 4, 2019, 7:22 AM IST
ലക്നൗ: കുരങ്ങന്റെ കയ്യിൽ നിന്ന് കല്ല് വീണ് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ദാരുണസംഭവം. ഇവിടെ തിതാവിയിലെ സോഹ്ജനി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ ടെറസിലിരുന്ന കുരങ്ങിന്റെ കയ്യിൽ നിന്ന് കല്ല് വഴുതി താഴെ മാതാപിതാക്കൾക്കൊപ്പമായിരുന്ന കുഞ്ഞിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read-ആമസോൺ മഴക്കാടുകൾക്ക് നഷ്ടമായത് കാവലാളെ; പൗലിനോയെ വെടിവെച്ചുകൊന്നു ടെറസിന് മുകളിൽ കയറിയ കുരങ്ങ് അവിടെക്കിടന്ന വലിയൊരു കല്ല് എടുത്തുവെന്നും എന്നാൽ അത് തെന്നി താഴേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.
Also Read-ആമസോൺ മഴക്കാടുകൾക്ക് നഷ്ടമായത് കാവലാളെ; പൗലിനോയെ വെടിവെച്ചുകൊന്നു