• HOME
  • »
  • NEWS
  • »
  • india
  • »
  • BABY GIRL WAS LEFT IN THE GARBAGE SHOCKING INCIDENT ON WOMEN S DAY GH

പിറന്നയുടൻ പെൺകുഞ്ഞിനെ ചവർ കൂനയിൽ ഉപേക്ഷിച്ചു; വനിതാ ദിനത്തിൽ ഞെട്ടിക്കുന്ന സംഭവം

തൊഴിലാളികൾ ജോലിക്കു പോകുന്ന വഴി കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചപ്പുചവറുകൾ ഉപേക്ഷിക്കുന്ന സ്ഥലത്ത് തിരയുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഹൈദരാബാദ്: ലോകത്തെമ്പാടുമുള്ള ആളുകൾ വനിതാ ദിനം ആഘോഷിച്ചത് ഇന്നലെയാണ്. സ്ത്രീകളുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നേട്ടങ്ങൾ ലോകത്തിന് മുൻപിൽ ആഘോഷിക്കുക എന്നതാണ് ഇത്തരമൊരു ദിനത്തിന്റെ ലക്ഷ്യം. കൂടാതെ ലിംഗ തുല്യത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനമായും ഈ ദിനത്തെ കാണുന്നു. എന്നാൽ രണ്ടുദിവസം മുൻപാണ് ഒരു നവജാത ശിശുവിനെ ചവറ്റു കൊട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read- സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ

    തെലങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലെ ദോർനാകൽ മണ്ഡൽ എന്ന സ്ഥലത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. റിപ്പോർട്ടുകൾ പ്രകാരം ബെർഗമ്പാട്  ഗ്രാമത്തിലെ ചില തൊഴിലാളികൾ ജോലിക്കു പോകുന്ന വഴി കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചപ്പുചവറുകൾ ഉപേക്ഷിക്കുന്ന സ്ഥലത്ത് തിരയുകയായിരുന്നു. അപ്പോഴാണ് ജനിച്ച് അധിക നേരമാകാത്ത പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉട൯ തന്നെ അവർ കുഞ്ഞിനെ രക്ഷിക്കുകയും തുണിയിൽ പൊതിയുകയും ചെയ്തു. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ കൊണ്ടു പോകുകയും ചെയ്തു.
    രക്ഷപ്പെടുത്തിയ കുഞ്ഞിനെ പോലീസ് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടു പോയി.

    45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

    ചികിത്സ കഴിഞ്ഞ ശേഷം ശിശുവിനെ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് (ICDS) അധികൃതർക്ക് കൈമാറി. അവരായിരിക്കും ഇനി കുഞ്ഞിനെ പരിപാലിക്കുക. ഇന്ത്യ൯ ശിക്ഷാ നിയമത്തിന്റെ 315, 317 വകുപ്പ് പ്രകാരം പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും കുഞ്ഞിനെ ആര് ഉപേക്ഷിച്ചു എന്ന് കണ്ടെത്താ൯ അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

    കഴിഞ്ഞ മാസം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരിയിൽ ആഴ്ചകൾ മാത്രം പ്രായമുള്ള പെൺകുട്ടിയെ അഴുക്കു ചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ ഉടനെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയത് കൊണ്ടാണ് കുഞ്ഞിന്റെ ജീവ൯ രക്ഷിക്കാനായത്. അഴുക്കു ചാലിന് പരിസരത്ത് തെരുവ് നായ്കൾ കൂട്ടം കൂടിയിരുന്നു എന്ന് സമീപ വാസികൾ പറയുന്നു.

    Also Read- ലിറ്ററിന് ഒരു രൂപ ദൈവത്തിന് മാറ്റിവെച്ചിട്ടും വാറ്റുകാരൻ കുടുങ്ങിയത് ഇങ്ങനെ

    സംഭവ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയ പഞ്ചായത്ത് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താ൯ പ്രദേശത്തെ സിസിടിവി ക്യാമറ വിവരങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കുന്നു.

    കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തർപ്രദേശിലെ മുറാദാബാദിലും നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കരിമ്പി൯ പാടത്താണ് കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. ചാണകം ശേഖരിക്കാ൯ പോയ കർഷകരമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉട൯ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
    Published by:Rajesh V
    First published:
    )}