നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഗർഭിണിയായിരിക്കെ രക്തം സ്വീകരിച്ചതിലൂടെ HIV:കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് ആരോഗ്യവിദഗ്ധർ

    ഗർഭിണിയായിരിക്കെ രക്തം സ്വീകരിച്ചതിലൂടെ HIV:കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് ആരോഗ്യവിദഗ്ധർ

    രക്തം ദാനം നൽകിയ യുവാവും സംഭവം പുറത്ത് വന്നതിന് ശേഷമാണ് താൻ രോഗബാധിതനായിരുന്നുവെന്ന് അറിയുന്നത്

    baby

    baby

    • News18
    • Last Updated :
    • Share this:
      മധുരൈ: രക്തം സ്വീകരിച്ചത് വഴി HIV ബാധിതയായ സ്ത്രീ ജന്മം നൽകിയ കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വിദഗ്ധർ. കുഞ്ഞിന്റെ പരിശോധനാഫലങ്ങള്‍ വിലയിരുത്തിയ ശേഷം മധുര സർക്കാർ ആശുപത്രിയലെ ഡീൻ ഡോ.കെ.വനിതയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

      ഗർഭിണിയായ സ്ത്രീക്ക് സ്വീകരിച്ച രക്തത്തിൽ നിന്ന് HIV ബാധിച്ചത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിപുന്നു സംഭവം. വിരുദു നഗർ സർക്കാർ ആശുപത്രിയിൽ അനീമിയക്ക് ചികിത്സ തേടിയ യുവതിക്ക് കുത്തി വച്ച രക്തത്തിൽ നിന്നാണ് HIV ബാധയുണ്ടായത്. രക്തം ദാനം നൽകിയ യുവാവും സംഭവം പുറത്ത് വന്നതിന് ശേഷമാണ് താൻ രോഗബാധിതനായിരുന്നുവെന്ന് അറിയുന്നത്. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.

      Also Read-രക്തം സ്വീകരിച്ച 23കാരിയായ ഗർഭിണി HIV പോസിറ്റീവ്

      വിവാദങ്ങൾ ഉയർത്തിയ സംഭവത്തിൽ സർക്കാർ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തു. ഈ ജനുവരിയിലാണ് വൈറസ് ബാധിതയായ 23 കാരി ഒറു പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയിൽ നിന്നും കുഞ്ഞിന് രോഗം പകരുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് കുഞ്ഞ് വൈറസ് ബാധിതയല്ലെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചിരിക്കുകയാണ്.

      Also Read-രക്തദാനത്തിലൂടെ HIV: രക്തദാനം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

      വിവാദമായ സംഭവത്തിൽ യുവതിക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പൊതുതാത്പ്പര്യ ഹർജി പരിഗണിച്ചായിരുന്നു ഇത്. പണത്തിന് പുറമെ സർക്കാർ ജോലിയും ഒരു വീടും ഇവർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

      First published:
      )}