വിമാനങ്ങളില്‍ (flights) കുട്ടികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യം (Child Seats) ഒരുക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (DGCA) നിര്‍ദ്ദേശം. കുട്ടികള്‍ക്ക് ആവശ്യമുള്ള ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കുലര്‍ പുറത്തിറക്കി.
കുട്ടികള്‍ക്കുള്ള ഇരിപ്പിട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കും നിശ്ചിത പ്രായത്തിലുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും.
സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായി ഓരോ ക്ലാസിലെയും സീറ്റുകളുടെ വിശദാംശങ്ങള്‍ എയര്‍ലൈനുകള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
സുരക്ഷക്കായി ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതു പോലെ വിമാനങ്ങല്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
2020 ഓഗസ്റ്റില്‍ കോഴിക്കോട്ട് നടന്ന വിമാന അപകടത്തെക്കുറിച്ച് അന്വേഷിച്ച ഡിജിസിഎയുടെ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പത്ത് കുട്ടികളാണ് അന്ന് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രത്യേക സീറ്റ് സൗകര്യമില്ലാത്തതിനാല്‍ 3 കുട്ടികളാണ് മരിച്ചത്.
കുട്ടിയെ മടിയിലിരുത്തി രക്ഷിതാക്കള്‍ക്ക് എപ്പോഴും വിമാനത്തില്‍ ഇരിക്കാനാകില്ലെന്ന് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കുകമാത്രമാണ് അവരുടെ സുരക്ഷക്കുള്ള ഏക പോംവഴി- സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ എന്നിവ നടത്തുന്ന ഓഫ്‌ലൈൻ പരീക്ഷകൾക്ക് എതിരായ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ മുടങ്ങിയതിനാൽ സിലബസ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ കോടതിയെ അറിയിച്ചു. അതിനാൽ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഹർജിക്കാരുടെ വാദം.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഓഫ്‌ലൈൻ പരീക്ഷ റദ്ദാക്കി മൂല്യനിർണയത്തിന് പ്രത്യേക സ്‌കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വർഷവും സമാനമായ ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകണമെന്നാണ് ഹർജിക്കാര്‍ ആവശ്യപ്പെടുന്നത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്തവ സഹായ് ആണ് ഓഫ് ലൈന്‍ പരീക്ഷകള്‍ക്കെതിരെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.