നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യപിച്ച് ലക്ക് കെട്ട അമ്മ മുലയൂട്ടാ൯ മറന്നു; വിശന്നു തളർന്ന നവജാത ശിശു മരിച്ചു

  മദ്യപിച്ച് ലക്ക് കെട്ട അമ്മ മുലയൂട്ടാ൯ മറന്നു; വിശന്നു തളർന്ന നവജാത ശിശു മരിച്ചു

  അമ്മയുടെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ചില അയൽപക്കക്കാർ വീട്ടിലെത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ധംതാരി: മദ്യപാനിയായ ഒരു അമ്മയുടെ ശ്രദ്ധക്കുറവ് ഛത്തീസ്ഗഢിലെ ഒരു നവജാത ശിശുവിന്റെ മരണത്തിലേക്കാണ് വഴിവച്ചത്. അമിതമായി മദ്യപിച്ച് ലക്കുകെട്ട് അബോധാവസ്ഥയിൽ കഴിഞ്ഞ അമ്മ കുഞ്ഞിനെ മുലയൂട്ടാൻ മറന്നു പോകുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ സുന്ദർഗഞ്ച് എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മോട്ടോർ മെക്കാനിക്കിന്റെ ഭാര്യയായ സ്ത്രീക്കാണ് അമിതമായ മദ്യപാനം കാരണമായി തന്റെ കുഞ്ഞിന് ആവശ്യമായ പരിപാലനം നൽകാൻ താൻ കഴിയാതെ വന്നത് എന്ന് പോലീസ് പറയുന്നു.

   ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരണപ്പെട്ടത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഭർത്താവ് കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തു പോയിരുന്നു. ഈ അവസരത്തിലാണ് സംഭവം അരങ്ങേറിയത്.

   വൈകിട്ട് മദ്യപിച്ചു തുടങ്ങിയ സ്ത്രീ രാത്രി വൈകിയും മദ്യപാനം തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് വിശക്കുന്ന കുഞ്ഞിനെ കുറിച്ച് സത്രീ മറന്നു പോവുകയും, പിന്നീട് അവർ അബോധാവസ്ഥയിലേക്ക് തെന്നി വീഴുമായിരുന്നു. അടുത്ത ദിവസം രാവിലെ കുഞ്ഞ് കരയുന്നത് കേൾക്കാത്തത് കാരണം സംശയം തോന്നിയ അയൽവാസികൾ സ്ത്രീയുടെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

   Also Read 'മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുന്ന സംസ്ഥാനം 5000 കോടി എങ്ങനെ മിച്ചം വയ്ക്കും?' പിണറായിയുടെ സാമ്പത്തിക മാനേജ്മെന്റ് പരാജയമെന്ന് ചെന്നിത്തല

   അമ്മയുടെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ചില അയൽപക്കക്കാർ വീട്ടിലെത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. എന്നാൽ അമ്മ ഇപ്പോഴും മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

   മദ്യപിച്ച് പരിസര ബോധം ഇല്ലാത്ത അമ്മ സംസാരിക്കാൻ കഴിയുന്ന ഒരു അവസ്ഥയിൽ ആയിരുന്നില്ല എന്ന് പോലീസും സാക്ഷ്യപ്പെടുത്തുന്നു. കേസ് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ധംതാര പോലീസ് ഇതുവരെ വരെ ഫയൽ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ചുള്ള ഞെട്ടൽ ഇതുവരെ പൊലീസിനും മാറിയിട്ടില്ല.

   Also Read 'അദാനിയുമായി ഒരു കരാർ കൂടി ഒപ്പുവച്ചു; കരാര്‍ ഉറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു': രമേശ് ചെന്നിത്തല

   ഈയടുത്ത് കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രണപ്പെട്ടത് വാർത്താ പ്രാധാന്യം നേടിയിരുന്നു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​ഴാ​യി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​പ​റമ്പിലെ ക​രി​യി​ല​യ്ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യിലാണ് കുഞ്ഞിനെ ക​ണ്ടെ​ത്തിയിരുന്നത്.

   മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നാണ് ആദ്യം ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കുകയായിരുന്നു.

   ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പാരിപ്പള്ളി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

   Tags:

   Link:
   Published by:Aneesh Anirudhan
   First published:
   )}