• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുത്തലാഖ്, നിക്കാഹ് ഹലാല നിരോധന ബില്ലുകളെ പിന്തുണക്കുമോ? രാഹുലിനോട് ബി.ജെ.പി


Updated: July 17, 2018, 11:20 PM IST
മുത്തലാഖ്, നിക്കാഹ് ഹലാല നിരോധന ബില്ലുകളെ പിന്തുണക്കുമോ? രാഹുലിനോട് ബി.ജെ.പി

Updated: July 17, 2018, 11:20 PM IST
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ കൊണ്ടുവന്നാൽ നിരുപാധികം പിന്തുണക്കാമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്തിന് ബി.ജെ.പിയുടെ മറുപടി. മുത്തലാഖും നിക്കാഹ് ഹലാലയും തടയുന്നതിനുള്ള ബില്ലുകൾക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് മറുപടി കത്ത് നല്‍കിയത്.

'ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും വേര്‍തിരിച്ച് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വനിതാ സംവരണ ബില്‍ പാസാക്കും. അതോടൊപ്പം തന്നെ മുത്തലാഖ് നിരോധിക്കുകയും നിയമലംഘനം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. കൂടാതെ നിക്കാഹ് ഹലാലയും നിരോധിക്കും'- രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ രവിശങ്കര്‍ പ്രസാദ് പറയുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുള്ള അജണ്ടയിൽ വനിതാ സംവരണ ബിൽ പഗണിക്കണനക്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി കത്ത് നൽകിയത്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും മുഖ്യധാരയിലേക്ക് സ്ത്രീകള്‍ എത്തുന്നതിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പ്രാധാനമന്ത്രിക്ക് അത് പ്രകടമാക്കാന്‍ വനിതാ സംവരണബില്ലിന് നല്‍കാന്‍ കഴിയുന്ന പിന്തുണയെക്കാള്‍ മറ്റൊരു മാര്‍ഗ്ഗമുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബില്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നിസീമമായ പിന്തുണയുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.



കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയായിട്ടും മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം വനിതകൾക്കൊപ്പം നിൽക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് വനിതാ സംവരണ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കത്ത് നൽകിയത്. 2008ൽ യു.പി.എ സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നപ്പോൾ ബി.ജെ.പി പിന്തുണ അറിയിച്ചിരുന്നു.

വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് എന്‍.ഡി.എ സര്‍ക്കാരാണ് ആദ്യമായി ബിൽ കൊണ്ടുവന്നതെങ്കിലും അഭിപ്രായ ഭിന്നത വന്നതോടെ ബില്‍ പാസാക്കിയില്ല. പിന്നീട് യു പി എ സര്‍ക്കാര്‍ ബില്‍ വീണ്ടും രാജ്യ സഭയില്‍ കൊണ്ട് വന്നു. അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഇരു പാര്‍ട്ടികളും രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ബില്‍ ലോക് സഭയില്‍ പാസാക്കുന്നതിന് യു പി എ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് തന്റെ കത്തില്‍ പറയുന്നു.

എന്നാൽ, രവിശങ്കർ പ്രസാദിന്‌റെ കത്ത് തട്ടിപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചു. വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് പ്രധാനമന്ത്രി തയാറാകില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് നിയമമന്ത്രി ഒപ്പിടാതെ പുറത്തുവിട്ട കത്തെന്ന് കോൺഗ്രസ് നേതാവ് സുഷ്മിതാ ദേവ് ചൂണ്ടിക്കാട്ടി.

 
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍