• HOME
  • »
  • NEWS
  • »
  • india
  • »
  • സൈനയും കശ്യപും വിവാഹിതരായി

സൈനയും കശ്യപും വിവാഹിതരായി

  • Last Updated :
  • Share this:
    ഹൈദരാബാദ് : ബാഡ്മിന്റൺ കോർട്ടിലെ പ്രണയജോഡികൾ സൈനയും കശ്യപും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു സൈന നെഹ്‌വാളിന്റെയും പി.കശ്യപിന്റെയും വിവാഹം. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. 'ബെസ്റ്റ് മാച്ച് ഓഫ് മൈ ലൈഫ്' എന്നായിരുന്നു വിവാഹചിത്രത്തിനൊപ്പം സൈന കുറിച്ചത്. ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ.

    ചിരഞ്ജീവി ഉൾപ്പെടെയുള്ള തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. നേരത്തെ ഡിസംബർ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ട്. ഡിസംബര്‍ 21ന് വിവാഹസൽക്കാരം നടക്കും.

    2005ൽ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റൺ അക്കാദമിയിൽ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. ഇരുപത്തിയെട്ടുകാരിയായ സൈന കരിയറിൽ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. 32കാരനായ കശ്യപ് 2013ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.

    First published: