ഹൈദരാബാദ്: ബിജെപി നേതാവിന്റെ മകനെ ലണ്ടനില്‍ കാണാതായെന്ന് പരാതി. തെലങ്കാനയിൽ നിന്നുള്ള 23 കാരാനായ ഉജ്ജ്വൽ ശ്രീഹർഷയെയാണ് കാണാതായിരിക്കുന്നത്. ബിജെപി ഖമ്മം ജില്ലാ യൂണിറ്റ് പ്രസിഡന്‌റ് ഉദയ് പ്രതാപിന്റെ മകനാണ്. ഉന്നതപഠനത്തിനായി കഴിഞ്ഞ വർഷമാണ് ഉജ്ജ്വൽ ലണ്ടനിലേക്ക് പോയത്. എന്നാൽ ഇക്കഴിഞ്ഞ 21 ന് ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പിതാവ് പറയുന്നത്.
Also Read-ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്; 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറും
എന്നും വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ടായിരുന്ന യുവാവ് ആഗസ്റ്റ് 21 നാണ് അവസാനമായി അമ്മയുമായി സംസാരിച്ചത്. അടുത്ത ദിവസം വീട്ടുകാർ അങ്ങോട്ട് വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് പറയുന്നു. പിന്നീട് ഉജ്ജ്വലിനെ കാണാനില്ലെന്ന വിവരം ലണ്ടൻ പൊലീസ് ഇയാളുടെ വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇയാളുടെ ബാഗ് ഒരു കടൽത്തീരത്തു നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചുവെന്നാണ് പിതാവ് പറയുന്നത്.
Also Read-ആശുപത്രിയിലാകും മുൻപ് സോണിയാഗാന്ധിയുടെ റായ്ബറേലിക്ക് ജെയ്റ്റ്ലിയുടെ 'സമ്മാനം'
ഹൈദരാബാദിൽ നിന്നും എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷമാണ് തുടർ പഠനത്തിനായി ഉജ്ജ്വൽ ലണ്ടനിലേക്ക് പോയത്. പഠനത്തിൽ അതിസമർഥനായ വിദ്യാർഥിക്ക് ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹമെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വിദ്യാർഥിയെ കണ്ടെത്തുന്നതിനായി എല്ലാവിധ സഹായങ്ങളും കേന്ദ്ര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ഉറപ്പു നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP Leaders, London, Telengana