ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ (Bhupesh Baghel) സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ബാഗ് (Cow dung Bag) ഉപയോഗിച്ചു എന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് പലരും കേട്ടത്. എന്തുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാനുള്ള രേഖകള്‍ പശുവിന്‍റെ ചാണകം കൊണ്ട് നിര്‍മ്മിച്ച ബാഗില്‍ മുഖ്യമന്ത്രി കൊണ്ടുവന്നതെന്നാണ് എല്ലാവരും അന്വേഷിച്ചത്.
ഹൈന്ദവ വിശ്വാസ പ്രകാരം സമ്പത്തിന്‍റെ അധിദേവതയായ ലക്ഷ്മി ഗോമയത്തില്‍ (പശുവിന്‍റെ ചാണകം) വസിക്കുന്നു എന്നാണ് വിശ്വാസം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കൊണ്ടുവന്ന ബ്രീഫ് 'കേസില്‍ ഗോമയേ വസതേ ലക്ഷ്മി' എന്ന് സംസ്കൃതത്തില്‍ ആലേഖനം ചെയ്തിരുന്നു.
റായ്പൂര്‍ ആസ്ഥാനമായുള്ള ഗൗതനില്‍ (കന്നുകാലി തൊഴുത്ത് പരിസരം ) നിന്നുള്ള ചാണകപ്പൊടി, മൈദ മാവ്, പശ, തടി മറ്റ് ചേരുവകള്‍ എന്നിവ ഉപയോഗിച്ചാണ് ബ്രീഫ് കേസ് നിര്‍മ്മിച്ചിരിക്കുന്നത്. 10 ദിവസം കൊണ്ട് കൊണ്ടഗാവില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ സംഘമാണ് ഈ ബ്രീഫ് കേസിന്‍റെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
2020ൽ കർഷകരിൽ നിന്നും കന്നുകാലി വളർത്തുകാരിൽ നിന്നും ചാണകം സർക്കാർ പണം നൽകി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും രാസവളക്ഷാമത്തെ പരിഹരിക്കാനുമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗോധൻ ന്യായ് യോജന എന്ന പദ്ധതിയുടെ ഭാഗമായി ചാണകം ഉപയോഗിച്ചുള്ള വളം നിർമ്മിക്കുവാനായിരുന്നു തീരുമാനം.
Infant killed ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശിയുടെ കാമുകൻ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലൂരിലെ ഹോട്ടൽ മുറിയിൽവെച്ചാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ അമ്മയും സുഹൃത്തുമാണ് ഹോട്ടലിൽ മുറിയെടുത്തത്. കുട്ടി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്.
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുത്തത്. ഛർദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chhattisgarh