• HOME
  • »
  • NEWS
  • »
  • india
  • »
  • Harsha Murder | കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; പരക്കെ അക്രമം; ശിവമോഗയില്‍ സംഘര്‍ഷാവസ്ഥ

Harsha Murder | കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; പരക്കെ അക്രമം; ശിവമോഗയില്‍ സംഘര്‍ഷാവസ്ഥ

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

  • Share this:
    ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റംഗ് ദള്‍(Bajrang Dal) പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍(Murder) പരക്കെ ആക്രമണം. ബജ്റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട യുവാവ്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്.

    പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.

    അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പൊലീസ് സംഘമാണ് ശിവമോഗയില്‍ ക്യാമ്പ് ചെയ്യുന്നത്. വിവിധയിടങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്.

    Also Read-Murder | കര്‍ണാടകയില്‍ ബജ്റങ് ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത പോലീസ് കാവല്‍

    ബജ്റംഗളിന്റെ 'പ്രകണ്ഡ സഹകാര്യദര്‍ശി' ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Also Read-Capital Punishment | വയനാട്ടിൽ നവദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 17 ലക്ഷം രൂപ പിഴയും ഒടുക്കണം

    കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്നത് വ്യക്തമായിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു.
    Published by:Jayesh Krishnan
    First published: