ബിക്കാനീർ: ബാലകോട്ട് ഭീകര കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത് വ്യക്തമായ ആസൂത്രണത്തിന് പിന്നാലെയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കൊടുംവനത്തിനുള്ളിലെ ഭീകരകേന്ദ്രം ഉൾപ്പെടുന്ന പ്രദേശത്ത് 300ഓളം മൊബൈൽ ഫോണുകൾ ആക്ടീവാണെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചതോടെയാണ് ഇന്ത്യ ആക്രമണം നടത്താൻ തയ്യാറായത്.
ബാലകോട്ടിൽ ജെയ്ഷ്-ഇ-മൊഹമ്മദ് പരിശീലന കേന്ദ്രം നേരത്തെ ഇന്ത്യ മനസിലാക്കിയിരുന്നു. ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിനുശേഷം ഇന്ത്യ ഈ ഭീകരകേന്ദ്രം ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ 300ഓളം മൊബൈലുകൾ ആക്ടീവായിരുന്നുവെന്ന് കണ്ടെത്തിയ ദിവസമാണ് ഇന്ത്യ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 300 പേർ മരിച്ചുവെന്ന് വാർത്തകൾ വന്നത്. 300 സജീവ മൊബൈൽ കണക്ഷനുകൾ കൊടുംകാട്ടിലെ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ ആക്രമണം.
പാകിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തിഅതിനിടെ ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം. ഇന്ത്യൻ റഡാറുകളിൽ പതിഞ്ഞ ഉടൻ വിമാനത്തെ വീഴ്ത്തുകയായിരുന്നു. കശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഇതിനിടയിലാണ് പാക് ആളില്ലാ ചാരവിമാനം അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ റഡാറുകൾ ഉടൻ ഇത് കണ്ടെത്തി. സുഖോയ് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചു. ആളില്ലാ ചാരവിമാനം വീഴ്ത്തി. ഇതിനു പിന്നാലെ പാകിസ്ഥാൻ വ്യോമ ഗതാഗതം വീണ്ടും നിർത്തി വെച്ചു. ഭീഷണികൾ അവസാനിച്ചിട്ടില്ലെന്നും പാകിസ്ഥാൻ അതീവ ജാഗ്രതയിൽ ആണെന്നും പാക് വ്യോമസേനാ മേധാവി മുജാഹിദ് അൻവർ ഖാൻ നേരത്തെ പറഞ്ഞിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വെടിവെപ്പ് തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.