• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുപ്പതി ക്ഷേത്രത്തിൽ ആറുദിവസം ഭക്തരെ പ്രവേശിപ്പിക്കില്ല

News18 Malayalam
Updated: July 15, 2018, 8:43 AM IST
തിരുപ്പതി ക്ഷേത്രത്തിൽ ആറുദിവസം ഭക്തരെ പ്രവേശിപ്പിക്കില്ല
News18 Malayalam
Updated: July 15, 2018, 8:43 AM IST
ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഓഗസ്റ്റ് മാസത്തിൽ ആറുദിവസം ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറു മണിമുതൽ ഓഗസ്റ്റ് 17 രാവിലെ ആറു മണിവരെയാണ് നിയന്ത്രണം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന അഷ്ടബന്ധാന ബലാലായ മഹാസംപ്രോക്ഷണ പൂജകൾക്കായാണ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതേസമയം ക്ഷേത്ര നടയ്ക്കുള്ളിലെ ചെറിയ അറ്റകുറ്റപണിയും നടത്താനാണ് ഭാരവാഹികൾ ഉദ്ദേശിക്കുന്നത്. പുതിയ നിയന്ത്രണം കണക്കിലെടുത്ത് ഈ സമയത്ത് ക്ഷേത്രദർശനം ഒഴിവാക്കണമെന്ന് ക്ഷേത്രഭാരവാഹികൾ ഭക്തജനങ്ങളോട് അഭ്യർഥിക്കുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുമല കുന്നുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിന് 5000 വർഷത്തിലേറെ പഴക്കമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ആരാധനാലയങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. തിരുപ്പതി ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 2018-19 വർഷം 2894 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...