• HOME
  • »
  • NEWS
  • »
  • india
  • »
  • BAN ON INTERNATIONAL FLIGHTS HAS BEEN EXTENDED 1 TO AUGUST 31

Covid 19 | രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തപ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

    കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. ജൂലൈ 31 വരെയായിരുന്നു നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.



    കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി അമേരിക്ക, യുകെ ഉള്‍പ്പെടെ 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണത്തോടെ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു.

    Also Read-കോവിഡ് 19: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണ ജോര്‍ജ്

    അതേസമയം ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്ന മിഡില്‍ ഈസ്റ്റില്‍ കോവിഡ് നാലാം തരംഗത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും വര്‍ദ്ധനവ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കാരണമാണെന്ന് ലോകാരോഗ്യസംഘടന വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ മേഖലയിലെ 22 രാജ്യങ്ങളില്‍ 15 എണ്ണത്തില്‍ ഇത്തരത്തില്‍ ഡെല്‍റ്റ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

    ഡെല്‍റ്റ വകഭേദം ഈ രാജ്യങ്ങളില്‍ പലതിലും വൈറസിന്റെ പ്രധാന വ്യാപന കാരണമായി മാറുകയാണ്, ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത ആളുകള്‍ക്കിടയിലാണ് അണുബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യ വൈറസിനേക്കാളും ആശങ്കാജനകമായ രീതിയിലാണ് ഡെല്‍റ്റ വ്യാപിക്കുന്നത്.

    'കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഡെല്‍റ്റ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ആശങ്കയുണ്ടാക്കുന്നതാണ്. പുതിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണം അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പുതിയ കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളും ഭൂരിഭാഗവും വാക്‌സിനേഷന്‍ ചെയ്യാത്ത ആളുകളാണ്. അതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റ് ഇപ്പോള്‍ നാലാം തരംഗത്തിലാണ് മേഖലയിലുടനീളമുള്ള കോവിഡ് -19, ''കിഴക്കന്‍ മെഡിറ്ററേനിയന്‍ ഡബ്ല്യുഎച്ച്ഒ റീജിയണല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു.

    Also Read-ജാർഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലും ജഡ്ജിയെ വധിക്കാൻ ശ്രമം; ഇന്നോവ ഉപയോഗിച്ച് നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു

    വാക്‌സിനുകളുടെ ആഗോള ക്ഷാമത്തിന് ഇടയില്‍, അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് ഡോസുകള്‍ സംഭാവന ചെയ്യാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

    എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 10 ശതമാനം സെപ്റ്റംബറോടെയും 2021 അവസാനത്തോടെ 40 ശതമാനവും 2022 പകുതിയോടെ 70 ശതമാനവും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്, എന്നാല്‍ വാക്‌സിനേഷന്‍ വേഗത കൈവരിക്കാതെ ഈ ലക്ഷ്യത്തിലേക്ക് എത്താനാകില്ല- വികസിത രാജ്യങ്ങളില്‍ പലതും ഇതിനകം ഈ ലക്ഷ്യങ്ങള്‍ മറികടന്നിട്ടുണ്ട്. അവയില്‍ പലതും വാക്‌സിനുകള്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
    Published by:Jayesh Krishnan
    First published:
    )}