നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആകാശ് അംബാനി വിവാഹിതനായി; 'ദി ഗ്രേറ്റ് ഇന്ത്യൻ' വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് ബാന്‍ കി മൂൺ അടക്കമുള്ള പ്രമുഖർ

  ആകാശ് അംബാനി വിവാഹിതനായി; 'ദി ഗ്രേറ്റ് ഇന്ത്യൻ' വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് ബാന്‍ കി മൂൺ അടക്കമുള്ള പ്രമുഖർ

  ഐക്യരാഷ്ട്രസഭാ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ തുടങ്ങി നിരവധി പ്രമുഖർ അടക്കം താരനിബിഡമായിരുന്നു വിവാഹം

  • Share this:
   മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയാണ് വധു.

   മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്സിൽ പുതുതായി നിർമ്മിച്ച ജിയോ വേള്‍ഡ് സെന്ററിൽ കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകള്‍ക്കു തുടക്കമായത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

   ആകാശ്- ശ്ലോക വിവാഹത്തിനെത്തിയ ബോളിവുഡ് താരങ്ങൾ

   ഐക്യരാഷ്ട്രസഭാ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ തുടങ്ങി നിരവധി പ്രമുഖർ അടക്കം താരനിബിഡമായിരുന്നു വിവാഹം. കല-കായിക-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് പ്രഭു, സ്മൃതി ഇറാനി, ജയന്ത് സിൻഹ തുടങ്ങിയവരായിരുന്നു രാഷ്ട്രീയ രംഗത്തു നിന്നുള്ള പ്രമുഖർ.

   ആകാശ് - ശ്ലോക വിവാഹത്തിനെത്തിയ ക്രിക്കറ്റ് താരങ്ങൾ

   തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീ കാന്ത്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമീർ ഖാന്‍, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ തുടങ്ങി വമ്പന്‍ താര നിര തന്നെ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 150ഓളം കലാകാരൻമാർ നേതൃത്വം നൽകുന്ന പ്രത്യേക സംഗീത പരിപാടി ഇന്ന് വിവാഹചടങ്ങുകൾക്ക് പകിട്ടേകും.അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന വിവാഹ ചടങ്ങുകൾ തിങ്കളാഴ്ചയാണ് പൂര്‍ണമാകുക.

   First published: